കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയര്‍ന്നു. സെപ്റ്റംബറില്‍ കുറഞ്ഞ സ്വര്‍ണ വിലയാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ന്നത്. ഒക്ടോബറിലെ ആദ്യ ദിനത്തില്‍ പവന് 280 രൂപയാണ് വര്‍ദ്ധിച്ചത്. 34,720 രൂപയാണ് പവന് ഇപ്പോഴത്തെ വില. 35 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ 4340 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടന്നത്. സെപ്റ്റംബര്‍ മാസത്തിന്റെ അവസാന ദിനങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം വില്‍ക്കപ്പെട്ടത്. വ്യാഴാഴ്ച പവന് 34,440 രൂപയ്ക്കാണ് സ്വര്‍ണം വിറ്റഴിച്ചത്. ഗ്രാമിനാണെങ്കില്‍ 4305 രൂപയുമായിരുന്നു.
Read Also : മുസ്ലിം വികാരം ഇളക്കി വിടാൻ ശ്രമിച്ച സിദ്ദിഖ് കാപ്പന്റേത് ഹിന്ദുവിരുദ്ധ ലേഖനങ്ങള്‍ : പോലീസ് കുറ്റപത്രം
അതേസമയം സെപ്റ്റംബര്‍ മാസത്തില്‍ വില കുറയുന്ന രീതിയാണ് വിപണിയില്‍ പ്രകടമായത്. രാജ്യാന്തര ഓഹരി വിപണിയില്‍ അമേരിക്കന്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായതാണ് സ്വര്‍ണത്തിന് അപ്രതീക്ഷിത കുതിപ്പ് നല്‍കിയത്. എന്നാല്‍ വെള്ളിയാഴ്ച സ്വര്‍ണത്തിന് വില കയറിയത് ഡോളറിലെ ഏറ്റക്കുറച്ചിലുകള്‍ കാരണമാണ്. ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലും സ്വര്‍ണ വില ഉയര്‍ന്ന് തന്നെയായിരുന്നു. പവന് 36,000 രൂപയോളമുണ്ടായിരുന്നു നിരക്ക്.
Post Your Comments