റോം: യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിലുള്ള സൂപ്പർ പോരാട്ടം ജൂണിൽ നടക്കും. യുവേഫയും കോൺമബോളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് സൗഹൃദമത്സരം അരങ്ങേറുന്നത്.
യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനായ യുവേഫയും ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനായ കോൺമബോളും ചേർന്നു നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇറ്റലി ഇംഗ്ലണ്ടിനെയും അർജന്റീന ബ്രസീലിനെയും തകർത്ത് ചാമ്പ്യൻമാരായത് കഴിഞ്ഞ ജൂലൈയിലാണ്.
Read Also:- ആരോഗ്യമുള്ള ശരീരത്തിന് വേണം ചൂടുള്ള നാരങ്ങ വെള്ളം!
അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയോടുള്ള ആദരസൂചകമായി ഹോം ഗ്രൗണ്ടായ ഡീഗോ അർമാഡോ മാറഡോണ സ്റ്റേഡിയത്തിൽ വച്ചാവും മത്സരം അരങ്ങേറുക എന്നും റിപ്പോർട്ടുകളുണ്ട്. ഇരു ശക്തികളും ഏറ്റുമുട്ടുമ്പോൾ കരുത്തന്മാരെ കണ്ടെത്താനുള്ള ആവേശത്തിലാണ് ആരാധകർ.
Post Your Comments