ഉത്തര്‍പ്രദേശ്: ഇവിഎം നിര്‍ത്തലാക്കിയാല്‍ പിന്നെ ബിജെപി അധികാരത്തിലെത്തില്ലെന്നും സമാജ്‌വാദി പാർട്ടി യുപിയില്‍ അധികാരത്തില്‍ എത്തുകയാണെങ്കില്‍ ഇവിഎം സംവിധാനം നീക്കം ചെയ്യുമെന്നും മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്. അമേരിക്കയിലേതുപോലെ ബാലറ്റ് സംവിധാനം ഇവിടെയും വരണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പിൽ തോല്‍ക്കുമെന്ന ഭയമാണ് അഖിലേഷിനെക്കൊണ്ട് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ഇവിഎമ്മുകൾ കാരണം ബൂത്തുകൾ കൊള്ളയടിക്കാൻ കഴിയാത്തതിന്റെ വേദന അഖിലേഷിൻറെ വാക്കുകളില്‍ വ്യക്തമായി കാണാമെന്നും അമിത് മാളവ്യ പറഞ്ഞു.
മോന്‍സന്‍ മാവുങ്കലിനെതിരെയുള്ള പരാതികളെല്ലാം ഒതുക്കിത്തീര്‍ത്തത് ആരാണ്: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് വി.മുരളീധരന്‍
‘തിരഞ്ഞെടുപ്പ് ഇതുവരെ നടന്നിട്ടില്ല. തോൽവിയുടെ ഭയം നിങ്ങളെ വേട്ടയാടുന്നുണ്ടോ? ഇവിഎമ്മുകൾ കാരണം ബൂത്തുകൾ കൊള്ളയടിക്കാൻ കഴിയാത്തതിന്റെ വേദന വ്യക്തമായി താങ്കളുടെ വാക്കുകളില്‍ കാണാം. വിവിപാറ്റുള്ള ഇവിഎമ്മുകളില്‍ ബാലറ്റുപോലെത്തന്നെ പേപ്പറും വീഴുന്നുണ്ട്. അഖിലേഷിന് അത് അറിയാത്തതുകൊണ്ടാകാം.’ അമിത് മാളവ്യ വ്യക്തമാക്കി.
Post Your Comments