Latest NewsUAENewsGulf

ഒക്ടോബർ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യു എ ഇ

ദുബായ് : ഒക്ടോബർ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യു എ ഇ. ഇന്ധനവിലയിൽ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഒക്ടോബർ മാസത്തിൽ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Read Also : നിക്ഷേപകർക്ക് ദീർഘകാല വിസയുമായി ഒമാൻ 

സെപ്റ്റംബർ മാസത്തിൽ 2.55 ദിർഹം ആയിരുന്ന സൂപ്പർ 98 പെട്രോളിന് ഒക്ടോബർ മാസത്തിൽ ഒരു ലിറ്ററിന് 2.60 ദിർഹം നൽകണം.സെപ്റ്റംബർ മാസത്തിൽ 2.44 ദിർഹം ആയിരുന്ന സ്പെഷ്യൽ 95 ന് ഒക്ടോബർ മാസത്തിൽ ഒരു ലിറ്ററിന് 2.49 ദിർഹം നൽകണം.

ഇ -പ്ലസ് 91 വാങ്ങുന്നവർ ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.42 ദിർഹം നൽകണം. സെപ്റ്റംബർ മാസത്തിൽ ഇ -പ്ലസ് 91 ലിറ്ററിന് 2.36 ദിർഹമായിരുന്നു.ഡീസലിന് ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.51 ദിർഹം നൽകണം. സെപ്റ്റംബർ മാസത്തിൽ ഡീസൽ ലിറ്ററിന് 2.38 ദിർഹമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button