COVID 19Latest NewsNewsQatar

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ : മാസ്ക് ധരിക്കുന്നതിന് ഇളവ് പ്രഖ്യാപിച്ചു

ദോഹ : കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ അനുവദിച്ച് ഖത്തർ. നിശ്ചിത മേഖലകളൊഴികെയുള്ള പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ലെന്നതാണ് പ്രധാന ഇളവ്. ഒക്ടോബര്‍ 3 മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍ വരും.

Read Also : ഇന്ത്യയില്‍ നിന്ന് യുഎഇ യിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു 

മാസ്ക് നിര്‍ബന്ധ മേഖലകള്‍ :

*മാര്‍ക്കറ്റുകള്‍, പ്രദര്‍ശനങ്ങള്‍, ആളുകള്‍ ഒത്തുകൂടുന്ന ചടങ്ങുകള്‍

*പള്ളി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, അവയുടെ പരിസരങ്ങള്‍

*പുറം ജോലികളിലേര്‍പ്പെട്ട ജീവനക്കാര്‍.

സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റു ചടങ്ങുകള്‍ എന്നിവയില്‍ തുറസ്സായ സ്ഥലങ്ങളിലാണെങ്കില്‍ പരമാവധി ആയിരം പേരും അടച്ചിട്ട സ്ഥലങ്ങളില്‍ 500 പേരും മാത്രമേ പങ്കെടുക്കാവൂ. ഇത്തരം പരിപാടികള്‍ക്ക് മന്ത്രാലയത്തിന്‍റെ അനുമതി നിര്‍ബന്ധമാണ്.

പൊതു സ്വകാര്യ മേഖലകളില്‍ മുഴുവന്‍ ജോലിക്കാര്‍ക്കും നേരിട്ട് ഹാജരായി ജോലി ചെയ്യാം. പള്ളികളിലെ മൂത്രപ്പുരകളും ഹൌളുകളും മതകാര്യമന്ത്രാലയത്തിന്‍റെ അറിയിപ്പ് വരുന്നതിനുനസരിച്ച് തുറക്കും. സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റു ചടങ്ങുകള്‍ എന്നിവ തുറസ്സായ സ്ഥലങ്ങളില്‍ 75% ശേഷിയോടെയും അടച്ചിട്ട മേഖലകളില്‍ 50% ശേഷിയോടെയും നടത്താം. എന്നാല്‍ 90% പേര്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരാകണം. അല്ലാത്തവര്‍ ആന്‍റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button