തിരുവനന്തപുരം: കേരള ടൂറിസം ഏറെ പിന്നില്‍, ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടാതെ ദൈവത്തിന്റെ സ്വന്തം നാട്. ടൂറിസം വകുപ്പിന്റെ പദ്ധതികള്‍ ഫലിച്ചില്ലെന്ന് മാത്രമല്ല കേരളത്തെ വിദേശ സഞ്ചാരികളും കൈവിട്ടുവെന്നാണ് സൂചന. ടെമ്പിള്‍ ടൂറിസം മുന്നോട്ടുവെയ്ക്കുന്ന മഹാരാഷ്ട്ര, തമിഴ്നാട്, യുപി എന്നിവയുടെ അതിവേഗ വളര്‍ച്ചയാണ് കേരളത്തിന് ഇത്തവണ തിരിച്ചടിയായത്.
Read Also : ‘കണ്ടിള്ളേ ഇത് എൺടെ ബാറ്യയാണ് സാർ, ശകുന്തളാ കം ഹിയർ പക്കത്തിലെ വാ സെമ്പകം’: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
ആഭ്യന്തര സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തിയിരുന്ന കേരളത്തിന് കഴിഞ്ഞ വര്‍ഷം കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കേരളം ഇക്കുറി ആദ്യപത്തില്‍ പോലും ഇടം പിടിച്ചില്ല. 14.06 കോടി യാത്രക്കാരുമായി തമിഴ്‌നാടാണ് ഒന്നാമത്.
8.61 കോടി യാത്രക്കാരുമായി യുപി രണ്ടാമതും, കര്‍ണാടക 7.74 കോടി യാത്രക്കാരെ ആകര്‍ഷിച്ച് മൂന്നാം സ്ഥാനത്തേക്കും എത്തി. കേരളത്തിലേക്ക് ഏറ്റവുമധികം വിദേശനാണ്യം കൊണ്ടുവന്നിരുന്ന മേഖലയാണ് ടൂറിസം. കേരളത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍ മുഹമ്മദ് റിയാസാണ് ടൂറിസം വകുപ്പ് മന്ത്രി. എന്നാല്‍ അദ്ദേഹം കൊണ്ടുവന്ന പല പദ്ധതികളും കേരളത്തില്‍ ഫലം കണ്ടില്ല.
Post Your Comments