തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിര്‍ദ്ദേശം. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നിറിയിപ്പില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ നിര്‍ദ്ദേശമുണ്ട്.
Read Also : നവംബറിൽ സ്കൂള്‍ തുറക്കല്‍: ഒക്ടോബര്‍ 20 മുതല്‍ 30 വരെ ശുചീകരണം
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, ഗുലാബ് ചുഴലിക്കാറ്റിന് ശേഷം മറ്റൊരു ചുഴലിക്കാറ്റ് കൂടി വരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി. ഗുലാബ് മൂലം സൃഷ്ടിക്കപ്പെട്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഗുജറാത്ത് തീരത്ത് എത്തിയെന്നും അടുത്ത 24 മണിക്കൂറില്‍ ഷഹീന്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നുമാണ് മുന്നറിയിപ്പ്.
ഗുജറാത്ത്-മഹാരാഷ്ട്ര തീരങ്ങളിലേക്ക് മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഖത്തറാണ് പുതിയ ചുഴലിക്കാറ്റിന് ഷഹീന്‍ എന്ന പേര് നിര്‍ദേശിച്ചിട്ടുള്ളത്.
Post Your Comments