
ദുബായ് : എക്സ്പോ വേദിയിലെത്തുന്നതിന് രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് സൗജന്യ ബസ് സർവീസുകൾ ഏർപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. യു എ ഇയിൽ ഒമ്പത് ഇടങ്ങളിൽ നിന്ന് ഇത്തരത്തിൽ സൗജന്യ ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Read Also : കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് : പുതിയ അറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം
അബുദാബിയിൽ മൂന്നിടങ്ങളിൽ നിന്നും, ഷാർജയിൽ രണ്ടിടങ്ങളിൽ നിന്നും, അജ്‌മാൻ, റാസ് അൽ ഖൈമ, ഫുജൈറ, അൽ ഐൻ എന്നിവിടങ്ങളിലെ ഓരോ ഇടങ്ങളിൽ നിന്നും RTA എക്സ്പോ 2020 ദുബായ് വേദിയിലേക്ക് സൗജന്യ ബസ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അബുദാബി – അബുദാബി ഇന്റർനാഷണൽ എയർപോർട്ട്, അബുദാബി മെയിൻ ബസ് സ്റ്റേഷൻ, മറീന മാൾ സ്റ്റേഷൻ.
അൽ ഐൻ – അൽ ഐൻ ബസ് സ്റ്റേഷൻ.
ഷാർജ – അൽ ജുബൈൽ ബസ് സ്റ്റേഷൻ, മുവൈലെഹ് ബസ് സ്റ്റേഷൻ.
റാസ് അൽ ഖൈമ – റാസ് അൽ ഖൈമ ബസ് സ്റ്റേഷൻ.
അജ്‌മാൻ – അജ്‌മാൻ ബസ് സ്റ്റേഷൻ.
ഫുജൈറ – ഫുജൈറ സിറ്റി സെന്ററിന് അരികിലുള്ള ബസ് സ്റ്റേഷൻ.
Post Your Comments