മുംബൈ : മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് , പ്രമുഖ ചാനല്‍ അടച്ചു. മുംബൈയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പുതുതായി 15 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മുംബൈയില്‍ കൊറോണ സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 68 ആയി.
read also : കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തക, ജോലിയുടെ ഭാഗമായി സന്ദര്‍ശിച്ചതു 480 വീടുകള്‍ : ജനങ്ങള്‍ ആശങ്കയില്‍
ഇന്ന് രോഗം സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകരില്‍ ക്യാമറാമാന്മാര് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരില്‍ ചിലരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ആരോഗ്യനില മോശമായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രാദേശിയ ചാനല്‍ ഓഫീസ് അധികൃതര്‍ അടച്ചു പൂട്ടി.
ഏപ്രില്‍ 20 ന് 53 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
Post Your Comments