ന്യൂഡൽഹി: വിവാദ മതപ്രഭാഷകൻ സാക്കിർ നായിക് തന്റെ മകന് വധുവിനെ തേടുന്നു. എന്നാൽ ചില നിബന്ധനകൾ ഉണ്ട് സാക്കിറിന്.ഫെയ്സ്ബുക്കിൽ അമുസ്ലിംകളിലേക്ക് ഇസ്ലാം പ്രചരിപ്പിക്കാൻ കഴിയുന്ന ‘സദാചാരിയായ’ മരുമകളെ ആണ് സാക്കിറിനു ആവശ്യം. സാക്കിർ നായിക്ക് തന്റെ ലൈവ് വീഡിയോകളിൽ അമുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്തതിൽ കുപ്രസിദ്ധനാണ്.
അതുപോലെ, തന്റെ മരുമകളിലും സമാനമായ ഗുണങ്ങൾ ആണ് ഇയാൾ തേടുന്നത്. ഫെയ്സ്ബുക്കിലെ തന്റെ മാട്രിമോണിയൽ പോസ്റ്റിൽ നായിക് എഴുതി, ‘ ഞാനും ഭാര്യയും പരസ്പരം മാർഗനിർദേശവും ശക്തിയും നൽകുന്ന സൽഗുണമുള്ള മുസ്ലീം പെൺകുട്ടിയെ എന്റെ മകൻ ഫാരിക്കിനായി തേടുന്നു. നിങ്ങൾ യോഗ്യരാണെന്ന് കരുതുന്ന ഒരു പെൺകുട്ടിയുടെ പിതാവോ ബന്ധുവോ ആണെങ്കിൽ, ഇത് പരിശോധിക്കാൻ ആരാണ് സമ്മതിക്കുന്നതെങ്കിൽ, ആവശ്യമായ വിവരങ്ങളോടെ ഈ പോസ്റ്റിനോട് പ്രതികരിക്കാൻ ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.
തന്റെ മകന്റെ ഭാര്യക്കായി ഇദ്ദേഹം കാണുന്ന ഗുണങ്ങളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മതപരിവർത്തന കല(ദഅ്വാ)യിൽ പ്രാവീണ്യം ഉള്ളവളെ ആണ് ഞങ്ങൾ തേടുന്നത്. ദഅവയോടുള്ള അഭിനിവേശവും ഇസ്ലാമിന്റെ പഠിപ്പിക്കലുകളും പ്രചരിപ്പിക്കുക … ദഅ്വയുടെ പ്രവർത്തനങ്ങളിൽ ഭർത്താവിനെ പൂർണ്ണമായി പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും തയ്യാറാകുക, ഇതിൽ താല്പര്യമുള്ള പെൺകുട്ടികൾ അപേക്ഷ നൽകാനും ഇയാൾ ആവശ്യപ്പെടുന്നു.
Post Your Comments