ഗ്രീസ് : ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി ഭൂകമ്പം. ഗ്രീക്ക് ദ്വീപായ ക്രീറ്റിലെ ഹെരാക്ലിയോണ്‍ മേഖലയിലാണ് 5.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. ഭൂചലനത്തില്‍ ഒരാള്‍ മരിച്ചതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് സ്ഥലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. നൂറു കണക്കിന് ആളുകള്‍ കുടുങ്ങിയിരിക്കുകയാണെന്ന് കാലാവസ്ഥ വകുപ്പ് മന്ത്രി ക്രിസ്റ്റോസ് സ്റ്റൈലിയാനിഡ്സ് അറിയിച്ചു.
4000 താമസക്കാരുള്ള അര്ക്കലചോറി എന്ന ഗ്രാമത്തിന് സമീപമാണ് പ്രഭവ കേന്ദ്രം. ഇവിടെ പള്ളി നന്നാക്കിക്കൊണ്ടിരുന്ന 62 വയസ്സുള്ള ഒരാളാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി മരിച്ചതെന്ന് അഗ്നിശമനസേന അറിയിച്ചു. കെട്ടിടങ്ങള്‍ക്ക് വലിയ നാശ നഷ്ടമുണ്ടായി. ഗ്രാമത്തിലെ ജലവിതരണം തടസപ്പെട്ടു.
Post Your Comments