KeralaLatest NewsNews

വര്‍ഗീയവിദ്വേഷം തടയുന്നതിനു പകരം സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

മതേതരത്വം ഭീഷണി നേരിടുന്ന കാലത്ത് കോണ്‍ഗ്രസ് മുക്ത കേരളമല്ല ഇടതുപക്ഷം ലക്ഷ്യമിടേണ്ടത്. വര്‍ഗ്ഗീയ മുക്ത കേരളമാണ്.

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസംഗത്തിന് ശേഷം ധ്രുവീകരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ അല്‍പ്പം ജാഗ്രതയും മധ്യസ്ഥ ശ്രമങ്ങളില്‍ ആര്‍ജ്ജവവും കാണിക്കേണ്ടതായിരുന്നുവെന്ന് യാക്കോബായ സുറിയാനി സഭനിരണം ഭദ്രസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ക്കൂറിലോസ് മെത്രാപൊലിത്ത. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും അല്‍പ്പം കൂടി നേതൃപാടവവും ആര്‍ജ്ജവവും കാട്ടിയെന്ന് പറയാം. ‘കേരള ശബ്ദം’ വാരികയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഇടത് അനുഭാവികൂടിയായ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് സിപിഎമ്മിനും ഇടതുപക്ഷത്തിനുമെതിരെ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തുന്നത്.

‘സര്‍വ്വകക്ഷി സര്‍വ്വമത നേതാക്കളുടെ അനിരജ്ഞന സമ്മേളനം വളരെ മുമ്പേ സര്‍ക്കാര്‍ വിളിക്കേണ്ടതായിരുന്നു. ഇനിയെങ്കിലും സമുദായ സൗഹാര്‍ദം ഉറപ്പിക്കാന്‍ ആവശ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തില്‍ ഇടതുപക്ഷം ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിനെ ആണെന്ന് തോന്നും. മതേതരത്വം ഭീഷണി നേരിടുന്ന കാലത്ത് കോണ്‍ഗ്രസ് മുക്ത കേരളമല്ല ഇടതുപക്ഷം ലക്ഷ്യമിടേണ്ടത്. വര്‍ഗ്ഗീയ മുക്ത കേരളമാണ്’- ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യക്തമാക്കി.

Read Also: പതിനേഴുകാരി ജീവനില്ലാത്ത കുഞ്ഞിന് ജന്മം നല്‍കി: യുവാവ് അറസ്റ്റില്‍, സംഭവം കേരളത്തിൽ

‘അതിനകത്ത് ഒരു രാഷ്ട്രീയ മുതലെടുപ്പ് ഉണ്ട്. തങ്ങള്‍ക്ക് എന്തെങ്കിലും ലാഭം ഉണ്ടാകുന്നെങ്കില്‍ ഉണ്ടാകട്ടെയെന്ന സമീപനമാണ്. മുമ്പൊക്കെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മതനിരപേക്ഷതക്ക് വേണ്ടി ആര്‍ജവത്തോടെ നിലപാട് എടുത്തിട്ടുണ്ട്. അതിന്റെ തീഷ്ണ കുറഞ്ഞു’- മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

 

shortlink

Post Your Comments


Back to top button