വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദ അഫ്ഗാനിസ്ഥാനില്‍ അതിവേഗം കരുത്താര്‍ജ്ജിക്കുന്നുവെന്ന് യുഎസ് സംയുക്ത സൈനിക മേധാവി മുന്നറിയിപ്പ് നല്‍കി. താലിബാന്റെ ഒത്താശയോടെയാണ് അല്‍ഖ്വയ്ദ അഫ്ഗാനില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ഒരു കൊല്ലത്തിനകം അല്‍ഖ്വയ്ദ അമേരിക്കയ്ക്ക് ഭീഷണിയാകുമെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മാര്‍ക്ക് മില്ലി അമേരിക്കന്‍ സെനറ്റില്‍ പറഞ്ഞു. സെനറ്റിന്റെ സായുധസേന സമിതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്.
Read Also : ഫേസ്ബുക്ക് സൗഹൃദം: 23 കാരനൊപ്പം കടന്നുകളഞ്ഞ 16 കാരിയെ പോലീസ് കണ്ടെത്തി, യുവാവിനെതിരെ കേസ്
സമ്പൂര്‍ണ സൈനിക പിന്‍മാറ്റം പാടില്ലായിരുന്നു. കാല്‍ ലക്ഷം സൈനികരെ എങ്കിലും അഫ്ഗാനില്‍ നിലനിര്‍ത്തണമെന്ന് പ്രസിഡന്റ് ബൈഡനോട് താന്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. താലിബാന്‍ ഇപ്പോഴും ഭീകരസംഘടന തന്നെയാണ്. അവര്‍ക്ക് അല്‍ഖ്വയ്ദയുമായി ഉറ്റബന്ധമുണ്ടെന്ന് ജോ ബൈന്റെ ഏറ്റവും മുതിര്‍ന്ന പ്രതിരോധ ഉപദേശകന്‍ കൂടിയായ മാര്‍ക്ക് മില്ലി പറഞ്ഞു.
Post Your Comments