Latest NewsUAENewsGulf

യുഎഇ യിൽ നിർമ്മാണം പുരോഗമിക്കുന്ന ഹിന്ദു ക്ഷേത്രം 1,000 വർഷത്തിലധികം നിലനിൽക്കുമെന്ന് റിപ്പോർട്ട്

അബുദാബി : തലസ്ഥാനത്ത് നിർമ്മാണം പുരോഗമിക്കുന്ന യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം കുറഞ്ഞത് 1,000 വർഷമെങ്കിലും നിലനിൽക്കുമെന്ന് ബിഎപിഎസ് ഹിന്ദു മന്ദിർ അബുദാബി പദ്ധതിയുടെ പ്രധാന ടീം അംഗങ്ങൾ പറഞ്ഞു.

Read Also : കോവിഡ് പ്രതിരോധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് : ബ്രിട്ടനിൽ കോവിഡ് ഇതര മരണ സംഖ്യ ഉയരുന്നു 

പ്രോജക്റ്റുമായി ബന്ധപ്പെട്ട അംഗങ്ങൾ ചരിത്രപരമായ ശിലാക്ഷേത്രത്തെ കുറിച്ചുള്ള അറിയപ്പെടാത്ത വിശദാംശങ്ങൾ യുട്യൂബ് വീഡിയോയിലൂടെ അറിയിച്ചിരുന്നു.അബു മുരേഖയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രഭൂമിയിൽ കട്ടിയുള്ള മണൽക്കല്ലുകൾ ഉള്ളതായി ബിഎപിഎസ് ഹിന്ദു മന്ദിറിന്റെ വക്താവും മതനേതാവുമായ പൂജ്യ ബ്രഹ്മവിഹാരി സ്വാമി പറഞ്ഞു

ആരാധനാലയം 2023 ൽ പൂർത്തിയാക്കുമെന്നും ഫൗണ്ടേഷൻ ജോലികൾ പൂർത്തിയായതായും,മണൽക്കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ ഇന്ത്യയിൽ നിന്ന് കരകൗശല തൊഴിലാളികളെ എത്തിച്ചു ആരംഭിക്കുമെന്നും ക്ഷേത്ര പ്രതിനിധി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button