കാബൂൾ: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ കൈവശപ്പെടുത്തിയതോടെ തങ്ങൾക്ക് വേണ്ടപ്പെട്ട അഫ്ഗാനികളെ സ്വന്തം പൗരൻമാർക്കൊപ്പം രക്ഷപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമം ഫലം കണ്ടില്ല. ഇപ്പോഴിതാ അഫ്ഗാനിസ്ഥാനിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനിടയിൽ അമേരിക്കയ്ക്ക് പറ്റിയ ഒരു അബദ്ധമാണ് ചർച്ചയാവുന്നത്.
Also Read: അയല്‍വീടിന്റെ ഗേറ്റ് പൊട്ടി വീണ് മൂന്ന് വയസുകാരന് ദാരുണ അന്ത്യം
ദ്വിഭാഷികളായി അമേരിക്കൻ സൈനികരെ സഹായിച്ച അഫ്ഗാനികളെ സുരക്ഷിതമായി യു എ ഇയിൽ എത്തിക്കുന്നതിനായി അഫ്ഗാനിൽ നിന്നും പ്രവർത്തിക്കുന്ന സ്വകാര്യ വിമാനകമ്പനിയായ കാം എയറിനെ
അമേരിക്ക ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ യു എ ഇയിൽ വിമാനം ലാന്റ് ചെയ്തപ്പോൾ അതിൽ ഉണ്ടായിരുന്ന ഒരാൾ പോലും അമേരിക്കയുടെ ലിസ്റ്റിലുണ്ടായിരുന്നവർ ആയിരുന്നില്ല.
155 പേരെ കയറ്റിയശേഷം പകുതിയോളം സീറ്റുകൾ കാലിയാക്കി ഇട്ടാണ് വിമാനം യു എ ഇയിൽ ലാന്റ് ചെയ്തത്. ഇവരെ അബുദാബിയിലേക്ക് എത്തിക്കുവാനുള്ള വിമാന കമ്പനിയുടെ പ്ലാനാണ് അമേരിക്കയുടെ ചിലവിൽ നടന്നത്. എന്നാൽ തങ്ങളാരെയും തിരഞ്ഞെടുത്തിട്ടില്ലെന്നും, ആളുകളെ യാത്രയ്ക്കായി കൊണ്ടുപോവുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നുമാണ് വിമാന കമ്പനി പറയുന്നത്. അമേരിക്ക ആവശ്യപ്പെടാതെ എത്തിയ യാത്രക്കാരുടെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.
Post Your Comments