
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം നവജ്യോത് സിംഗ് സിദ്ധു രാജിവച്ചതിന് പിന്നാലെ ട്വീറ്റുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സിദ്ധുവിനെ പരിഹസിച്ചു കൊണ്ടായിരുന്നു ട്വീറ്റ്.
‘ഞാന്‍ നിങ്ങളോട് നേരത്തെ പറഞ്ഞു. സ്ഥിരതയുള്ള ആളല്ല ഇയാള്‍, അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിന് അനുയോജ്യനുമല്ല’ എന്നായിരുന്നു അമരീന്ദര്‍ ട്വിറ്ററില്‍ കുറിച്ചത്. പാക്കിസ്ഥാനുമായി ബന്ധമുള്ള ആളാണ് സിദ്ധുവെന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു. നവജ്യോത് സിംഗ് സിദ്ധുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അമരീന്ദര്‍ സിംഗ് രാജിവച്ചത്.
തുടര്‍ന്ന് തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് സിദ്ധു കരുതിയിരുന്നെങ്കിലും കോണ്‍ഗ്രസ് ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള അതൃപ്തിയാണ് സിദ്ധു പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം രാജിവെക്കാനിടയായതെന്നാണ് വിവരം.
Post Your Comments