Latest NewsKerala

‘ഇത്രയും ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലേ, സഹകരിക്കൂ’ ദേശാഭിമാനി വരിക്കാരാവാന്‍ കുടുംബശ്രീ പ്രവർത്തകർക്ക് നിർദ്ദേശം

'പാര്‍ട്ടി പത്രം ആയി കാണേണ്ടതില്ല, നമുക്ക് നിരവധി സബ്‌സിഡികള്‍ ലഭിക്കുന്നുണ്ട്.'

ആലപ്പുഴ: സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ വാര്‍ഷിക വരിക്കാരാവുന്നതിന് കുടുംബശ്രീ അംഗങ്ങളെ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആലപ്പുഴ തലവടി പഞ്ചായത്തില്‍ ഒരു വര്‍ഷത്തെ ദേശാഭിമാനി വരിസംഖ്യ അടയ്ക്കണമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് വാര്‍ഡ് തല ഭാരവാഹി നിര്‍ദേശം നല്‍കുന്ന ശബ്ദസന്ദേശവും പുറത്തുവന്നു.

‘ഒരുപാട് ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തരുന്നത് കൊണ്ട് എല്ലാവരും സഹകരിക്കണം. ഇത് സര്‍ക്കാര്‍ തല നിര്‍ദേശമാണ്. എഡിഎസ് കൂടണമെന്ന് പറഞ്ഞിരുന്നു. പക്ഷേ പറ്റിയില്ല. സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം ഒരു ദേശാഭിമാനി പത്രം ഒരു കുടുംബശ്രീ എടുക്കണം. പാര്‍ട്ടി പത്രം ആയി കാണേണ്ടതില്ല, നമുക്ക് നിരവധി സബ്‌സിഡികള്‍ ലഭിക്കുന്നുണ്ട്. മാച്ചിങ് ഗ്രാന്റ്, റിവോള്‍വിങ് ഫണ്ട് എന്നിവയുള്‍പ്പെടെ അനൂകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. അതിന് അങ്ങോട്ട് സര്‍ക്കാറിന് കൊടുക്കുന്ന പ്രതിഫലമായി കണ്ടാല്‍ മതി’. എന്നുമാണ് ശബ്ദ സന്ദേശത്തിലെ ഉള്ളടക്കം.

ദേശാഭിമാനി പത്രത്തിന് വരിക്കാരെ ചേര്‍ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് അരൂരില്‍ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ ചേരേണ്ടെന്ന നിര്‍ദേശം വാര്‍ത്തയായതിന് പിന്നാലെയാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button