തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതി കൊടി സുനി വിയ്യൂര്‍ ജയിലില്‍ നിരാഹാര സമരത്തിലെന്ന് റിപ്പോര്‍ട്ട്. തന്നെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നാണ് കൊടി സുനിയുടെ ആവശ്യം. നേരത്തേ വിയ്യൂര്‍ ജയിലില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് സുനി പരാതി നല്‍കിയിരുന്നു. കേസില്‍ ക്രൈബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.
Read Also : അമരീന്ദര്‍ സിംഗ് ബിജെപിയിലേക്ക്: അമിത്ഷായും ജെ.പി നദ്ദയുമായി കൂടിക്കാഴ്ച
വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ പരാതി വ്യാജമാണെന്നും കണ്ണൂര്‍ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരാതിയെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തന്നെ ചിലര്‍ വധിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പേരെടുത്ത് പറഞ്ഞാണ് കൊടി സുനി പരാതി നല്‍കിയിരുന്നത്. സുനിയുടെ പരാതി പ്രകാരം, ചൂണ്ടിക്കാട്ടിയ ആളെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. എങ്കിലും സുരക്ഷ തുടരുന്നുണ്ട്.
വിയ്യൂര്‍ ജിയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ തുടര്‍ന്ന് കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ സുനിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുനിയെ പാര്‍പ്പിച്ചിരിക്കുന്ന സെല്‍ 24 മണിക്കൂറും പൂട്ടിയിടും. കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന് മാത്രമല്ല, സഹതടവുകാരുമായി ബന്ധപ്പെടാന്‍ കഴിയാത്ത രീതിയിലാണ് സുരക്ഷ.
Post Your Comments