ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും. വൈകുന്നേരം മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിക്കും. കൂടാതെ കനയ്യ കുമാറിന്റെയും ജിഗ്‌നേഷിന്റേയും അനുയായികളും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. ഭഗത് സിങിന്റെ ജന്മദിനമായ ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാന്‍ കനയ്യയും ജിഗ്‌നേഷും തീരുമാനിക്കുകയായിരുന്നു.
കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്ത നേരത്തെ സിപിഐ നിഷേധിച്ചിരുന്നു. കനയ്യയെ അനുനയിപ്പിച്ച് പാര്‍ട്ടിയില്‍ നിര്‍ത്താന്‍ സിപിഐ ദേശീയ നേതൃത്വം ഇടപെട്ടിരുന്നെങ്കിലും ഫലംകണ്ടില്ല. ഇതോടെ കനയ്യ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്ന് ഉറപ്പായി. രാഹുല്‍ ഗാന്ധിക്കു പുറമെ പ്രിയങ്ക ഗാന്ധിയുമായും കഴിഞ്ഞ ദിവസം കനയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിഹാറില്‍ മുന്‍നിര സി.പി.ഐ നേതാവ് കൂടിയായ കനയ്യ കുമാര്‍ നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് താന്‍ കോണ്‍ഗ്രസിലേക്ക് ഇല്ലെന്നായിരുന്നു കനയ്യ കുമാറിന്റെ മറുപടി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കനയ്യയും സിപിഐയും തമ്മിലുള്ള ഭിന്നത തലപൊക്കിയത് വാര്‍ത്തയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐയില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. അന്ന് ബിജെപി നേതാവ് ഗിരിരാജ് സിംഗിനോട് പരാജയപ്പെട്ടിരുന്നു. പാട്നയില്‍ പാര്‍ട്ടി ആസ്ഥാനത്ത് സി.പി.ഐ പ്രവര്‍ത്തകനെ കയ്യേറ്റം നടത്തിയെന്ന ആരോപണത്തില്‍ അദ്ദേഹത്തെ പാര്‍ട്ടി ശാസിച്ചിരുന്നു.
Post Your Comments