തൃശൂര്‍: ഈശ്വരന് വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരാളുടെ വേദന കാണേണ്ടതുണ്ടെന്ന് പി എസ് ശ്രീധരന്‍ പിള്ള. പാലാ ബിഷപ്പിനെ പിന്തുണച്ചു കൊണ്ടായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന. ബിഷപ്പിനെ വിമര്‍ശിക്കാം പക്ഷേ ക്രൂശിക്കുന്നത് ശരിയല്ല. സാമൂഹിക സന്തുലിതാവസ്ഥ നില നിര്‍ത്തുന്നതിനു എല്ലാവരും ശ്രമിക്കണം . വിവാദങ്ങള്‍ ഉണ്ടാകുന്നത് ഒട്ടേറെ പേരുടെ മനസ്സില്‍ വേദന സൃഷ്ടിക്കാം. സഭകളുടെ വേദന അറിയാന്‍ എല്ലാവരും ശ്രമിക്കണമെന്നും ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
Also Read:വി.എം സുധീരന്‍ എ.ഐ.സി.സി അംഗത്വവും രാജിവച്ചു
അതേസമയം, പാലാ ബിഷപ്പിന്റെ പരാമർശത്തെ വലിയ തോതിൽ വിമർശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നത്. നാര്‍കോട്ടിക്ക് ജിഹാദ് പരാമര്‍ശം ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാൽ ആ നിലപാടിനെ തീർത്തും തള്ളിക്കൊണ്ടായിരുന്നു സാമൂഹ്യമാധ്യമങ്ങളും മറ്റും വിഷയത്തിൽ പ്രതികരിച്ചത്.
അതേസമയം നർകോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനോട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് ശരിയല്ലെന്നും, അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിതെന്നുമായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം.
Post Your Comments