തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ എ.ഐ.സി.സി അംഗത്വവും രാജിവച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നതിനിടെയാണ് അദ്ദേഹം എ.ഐ.സി.സി അംഗത്വവും രാജിവച്ചത്. രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചു.
കേരളത്തിലെ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഹൈക്കമാന്‍ഡ് ഇടപെട്ടില്ലെന്നും സംസ്ഥാന നേതൃത്വം കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നുമാണ് വിഎം സുധീരന്റെ ആരോപണം.
സുധീരനെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. നേതൃത്വത്തിന് തെറ്റ് പറ്റിയെന്നും തിരുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. രാജി പിന്‍വലിക്കണമെന്ന് കെ.പി.സി.സിയും ഇന്നലെ സുധീരനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ സുധീരന്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
Post Your Comments