
ന്യൂഡല്‍ഹി: അഫ്ഗാനിലെ മണ്ണ് ഒരു കാരണവശാലും ഭീകരരുടെ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് ജര്‍മ്മനി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരരാണ് ഭരിക്കുന്നതെന്ന കാര്യത്തിലുള്ള ഇന്ത്യയുടെ ആശങ്ക തന്നെയാണ് ജര്‍മ്മനിയും പങ്കുവച്ചത്. അഫ്ഗാനില്‍ താലിബാന്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെ ന്യായീകരിക്കാനാവില്ലെന്ന് ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസിഡര്‍ വാള്‍ട്ടര്‍ ജെ ലിന്‍ഡ്നര്‍ വ്യക്തമാക്കി.
ദോഹയില്‍ മുമ്പ് നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായി താലിബാനുമായി ചര്‍ച്ച നടക്കുകയാണ്. ഒരു രാജ്യം എന്ന നിലയില്‍ മാത്രമാണ് അഫ്ഗാന്‍ ഭരിക്കുന്ന താലിബാനുമായി ചര്‍ച്ച നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ഭീകരരുടെ കേന്ദ്രമായി അഫ്ഗാന്‍ മണ്ണ് ഒരു കാരണവശാലും മാറരുത്. ഇക്കാര്യത്തില്‍ അയല്‍ രാജ്യമായ പാക്കിസ്ഥാനോടും അഫ്ഗാനിസ്ഥാനോടും ഒരേ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും വാള്‍ട്ടര്‍ വ്യക്തമാക്കി.
അതേസമയം അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ സ്വീകരിച്ച നിലപാടിനെ വാള്‍ട്ടര്‍ പിന്തുണച്ചു. അഫ്ഗാനിസ്ഥാനിലെ ഭീകരതയെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. ഈ വിഷയത്തിലുള്ള പാക്കിസ്ഥാന്റെ പങ്ക് ഇന്ത്യയും അമേരിക്കയും വ്യക്തമാക്കിയതാണെന്നും വാള്‍ട്ടര്‍ ജെ ലിന്‍ഡ്നര്‍ പറഞ്ഞു.
Post Your Comments