റിയാദ്: സ്വകാര്യ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന ആയിരം റിയാലിൽ കുറവ് മൂല്യമുള്ള വസ്തുക്കൾക്ക് കസ്റ്റംസ് തീരുവ ബാധകമല്ലെന്ന് സൗദി അറേബ്യ. സൗദി സകാത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇറക്കുമതി ചെയ്യുന്ന വസ്തുവിന്റെ വില, ഷിപ്പിംഗ് ചാർജ് എന്നിവ ഉൾപ്പടെയാണ് ഈ പരിധി ആയിരം റിയാലാക്കി നിജപ്പെടുത്തിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കൾക്കും 15 ശതമാനം VAT നികുതി ബാധകമാണെന്ന് അതോറിറ്റി അറിയിച്ചു. നികുതി ലംഘനങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ അതോറിറ്റി VAT സംവിധാനത്തിലൂടെ ഒരു റിപ്പോർട്ട് ഫയൽ ചെയ്യും. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കേണ്ട ചുമതല ട്രാൻസ്പോർട്ടേഷൻ സ്ഥാപനത്തിനാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഉപഭോക്താക്കൾ ട്രാൻസ്പോർട്ടേഷൻ സ്ഥാപനങ്ങളുമായി ബന്ധപ്പെടേണ്ടതാണെന്നും കസ്റ്റംസ് ഡിക്ലറേഷൻ നൽകുന്ന നടപടികൾ ട്രാൻസ്പോർട്ടേഷൻ സ്ഥാപനത്തിലെ ജീവനക്കാർ പൂർത്തിയാക്കേണ്ടതാണെന്നും അധികൃതർ നിർദ്ദേശം നൽകി. കസ്റ്റംസ് ഡിക്ലറേഷൻ രേഖകളുടെ ഒരു പകർപ്പ് ഉപഭോക്താവിന് നൽകുകയും ചെയ്യണം.
Read Also: പുരാവസ്‌തു വിൽപന: ലോക്‌നാഥ് ബെഹ്‌റയ്ക്കും മനോജ് എബ്രഹാം ഐ.പി.എസിനുമെതിരെ സന്ദീപ് ജി. വാര്യര്‍
Post Your Comments