KeralaLatest NewsNews

കനത്ത മഴ, ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു : പമ്പയില്‍ ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ട : കനത്ത മഴയെത്തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ് രണ്ടു മീറ്റര്‍ വരെ ഉയരാനിടയുണ്ട്. നദീ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.

Read Also : കാറില്‍ ഇടിക്കാതിരിക്കാന്‍ ആംബുലന്‍സ് വെട്ടിച്ച് മാറ്റി: റോഡില്‍ തെറിച്ച് വീണ് ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം

അപ്പര്‍ കുട്ടനാട്ടിലും മറ്റ് പടിഞ്ഞാറന്‍ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ‘ഗുലാബ് ‘ ചുഴലിക്കാറ്റ് കരയില്‍ കയറിയ ശേഷം ശക്തിപ്പെട്ട മഴ സംസ്ഥാനത്ത് ഇന്നും കൂടി തുടരും. ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നതിനാല്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴയുടെ ശക്തി കൂടുകയാണ്. അതേസമയം, തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി രാത്രിയെ അപേക്ഷിച്ച് പതുക്കെ കുറയാനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറില്‍ മണ്ണീറ 19 സെ.മീ, കരിപ്പാന്‍ തോട് 18 സെ.മീ, നീരാമകുളം 17 സെ.മീ , പത്തനംതിട്ട 15 സെ.മീ, മൂഴിയാര്‍, സീതത്തോട് 12 സെ.മീ, കോന്നി 11 സെ.മീ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

shortlink

Post Your Comments


Back to top button