ഭോപാല്‍: പിരിഞ്ഞുതാമസിക്കുന്ന ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്. മധ്യപ്രദേശിലെ രത്ലം ജില്ലയിലാണ് സംഭവം. മൂക്കിന് ഗുരുതരമായി പരിക്കേറ്റ ഭാര്യ ടിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് ദിനേശ് മാലിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2008ലായിരുന്നു ദിനേഷിന്‍റെയും ടിനയുടെയും വിവാഹം. ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്. ദിനേഷ് ജോലിക്ക് പോകാറില്ലെന്നും ദിവസവും വീട്ടില്‍ മദ്യപിച്ച് എത്തുമായിരുന്നുവെന്നും ടിന നല്‍കിയ പൊലീസിന് മൊഴിയില്‍ പറയുന്നു.
ദിനേഷ് ദിവസവും മദ്യപിച്ച് എത്തുന്നതോടെ ഇരുവരും തമ്മില്‍ വഴക്കും പതിവായി. ടിനയെ ദിനേഷ് ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതോടെ യുവതി രണ്ടു പെണ്‍മക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. പാചകത്തൊഴില്‍ ചെയ്തായിരുന്നു ടിന കുട്ടികളെ നോക്കിയിരുന്നത്. 2019ല്‍ ടിന കോടതിയെ സമീപിച്ച് ഭര്‍ത്താവില്‍നിന്ന് ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ടു.
Read Also: നിര്‍മാണം പുരോഗമിക്കുന്ന പുതിയ പാര്‍ലമെന്‍റ് മന്ദിരം സന്ദര്‍ശിച്ച് പ്രധാനമന്ത്രി
കേസ് നടന്നുകൊണ്ടിരിക്കേ കഴിഞ്ഞദിവസം ദിനേഷ് ടിനയുടെ വീട്ടിലെത്തുകയായിരുന്നു. ജീവനാംശം സംബന്ധിച്ച ചര്‍ച്ച പിന്നീട് ബഹളത്തില്‍ കലാശിച്ചു. ഇതോടെ ദിനേഷ് ടിനയുടെ മൂക്കില്‍ കടിക്കുകയായിരുന്നു. മൂക്കില്‍നിന്ന് രക്തം വന്നതോടെ ദിനേഷ് സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ടിനയുടെയും മക്കളുടെയും കരച്ചില്‍കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയും യുവതിയെ ആശുപത്രിയിലാക്കുകയുമായിരുന്നു. ടിന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ദിനേഷിനെതിരെ അലോട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
Post Your Comments