കൊച്ചി: സംസ്ഥാനത്ത് സെപ്റ്റംബര്‍ 27,28 തിയതികളില്‍ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴ സാദ്ധ്യതയുളളതില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് 11 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. മിക്ക ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
കേരള തീരത്ത് പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും ശക്തമായ കടല്‍ ക്ഷോഭത്തിനും സാദ്ധ്യതയുളളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് ആന്ധ്രാ-ഒഡീഷ തീരം വഴി കരതൊട്ട ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട കാറ്റിന്റെ ശക്തി ഇന്ന് പുലര്‍ച്ചയോടെ കുറഞ്ഞു. ആന്ധ്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ പശ്ചിമ ബംഗാള്‍, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്.
Post Your Comments