ലണ്ടൻ : വിസ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ബ്രിട്ടൻ. സീസണല്‍ അഗ്രിക്കള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് സ്‌കീമില്‍ (SAWS) മാറ്റങ്ങള്‍ വരുത്താനാകുമോ എന്ന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് പരിസ്ഥിതി സെക്രട്ടറി ജോര്‍ജ്ജ് യൂസ്റ്റിസ് പറഞ്ഞു. കര്‍ഷകരെ വിദേശത്തുനിന്നു റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുന്ന ഒരു ക്വാട്ട അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണ് SAWS.
ജീവനക്കാരുടെ അഭാവം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ ക്രിസ്മസില്‍ വിപണി പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് ട്രേഡ് ബോഡികള്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു. SAWS പദ്ധതിയില്‍ ഈ വര്‍ഷം 30,000 താല്‍ക്കാലിക തൊഴിലാളികളെ ഇതുവരെ യുകെയില്‍ പ്രവേശിപ്പിച്ചു. എന്നിട്ടും ഒന്നുമാകാത്ത സ്ഥിതിയാണ്. ഇയു പൗരന്മാരുടെ മടങ്ങിപ്പോകും കോവിഡ് മൂലം ജോലിയില്‍ തിരിച്ചു പ്രവേശിക്കാത്തവരും പ്രതിസന്ധിയുടെ ആഴം കൂട്ടി.
കൃഷിയില്‍ താല്‍പ്പര്യവും പരിചയവുമുള്ള മലയാളി കര്‍ഷകര്‍ക്കും ഇതൊരു സുവര്‍ണ്ണാവസരം ആണ്. കോവിഡും ബ്രക്‌സിറ്റും ആണ് ജീവനക്കാരുടെ കുറവ് കൂടുതല്‍ വഷളാക്കിയത്.
Post Your Comments