KeralaLatest NewsNews

കര്‍ഷകരോഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലംപരിശാവുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം

കോഴിക്കോട്: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. കര്‍ഷകരോഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ തകര്‍ന്നടിയുമെന്ന് എളമരം കരീം പറഞ്ഞു. സഹനത്തിന്റെ അവസാന പടിയില്‍ നിന്നാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്. ജീവിക്കാന്‍ അനുവദിക്കാത്ത നിയമങ്ങള്‍ റദ്ദാക്കണം അല്ലെങ്കില്‍ ഈ ഭരണം തന്നെ മാറ്റുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകരെന്നും അദ്ദേഹം പറഞ്ഞു.

Read Also : മോന്‍സണ്‍ന്റെ സൗഹൃദത്തിൽ കൂടുതൽ ഉന്നതർ: ടൊവിനോ, ശ്രീനിവാസൻ, പേളി, ബാല സ്ഥിരം സന്ദർശകൻ, ചിത്രങ്ങള്‍ പുറത്ത്‌

‘കേന്ദ്ര സര്‍ക്കാര്‍ എല്ലാ മേഖലകളും കുത്തകകള്‍ക്ക് തീറെഴുതുകയാണ്. ദേശീയപാത, റെയില്‍വേ, തുറമുഖം, വിമാനത്താവളം, മൊബൈല്‍ ടവര്‍, വൈദ്യുതി പ്രസരണ ലൈന്‍ എന്നിവയെല്ലാം കേന്ദ്രം വിറ്റുതുലയ്ക്കുകയാണ്. ജനാധിപത്യത്തെയടക്കം വിലയ്ക്കെടുത്ത് ജനവിരുദ്ധ നിയമങ്ങളുണ്ടാക്കി കര്‍ഷകരെയും ദ്രോഹിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ സ്വതന്ത്രമായി വില്‍ക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം കുത്തകകളെ സഹായിക്കാനാണ്’- എളമരം കരീം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button