KozhikodeKeralaNattuvarthaLatest NewsIndiaNews

കോഴിക്കോട് നടക്കാവിൽ സ്വകാര്യ ബ്രോഡ്ബാൻഡ് സ്ഥാപനത്തിൽ സിപിഎം ഹർത്താൽ അനുകൂലികളുടെ അക്രമം: വീഡിയോ

നടക്കാവ്: കോഴിക്കോട് നടക്കാവിൽ സ്വകാര്യ ബ്രോഡ്ബാൻഡ് സ്ഥാപനത്തിന് നേരെ സി പി എം ഹർത്താലനുകൂലികളുടെ അതിക്രമം. ഫോർകോം എന്ന ബ്രോഡ് ബാൻഡ് ഫ്രാൻഞ്ചൈസി സ്ഥാപനത്തിൽ കയറിയാണ് സി പി എം പ്രവർത്തകർ ആക്രമം നടത്തിയത്. ഓഫീസിലെ ജീവനക്കാരെ ഹർത്താലനുകൂലികൾ മർദ്ധിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

സി പി എം പതാകയുമായി ആണ് അക്രമികൾ ഓഫിസിലേക്ക് ഇടിച്ചുകയറിയത്. ബലംപ്രയോഗിച്ച് സ്ഥാപനം അടപ്പിക്കാനും സിപിഎം അംഗങ്ങൾ ഉൾപ്പെടെയുളള ഹർത്താലനുകൂലികൾ ശ്രമിച്ചു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച വനിതയ്‌ക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്തു. വനിതകൾ ഉൾപ്പെടെയുളളവെരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് സാമഗ്രികൾ നശിപ്പിക്കാനും ശ്രമിച്ചെന്ന് കാണിച്ച് ജീവനക്കാർ നടക്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം ജീവനക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഹർത്താലനുകൂലികളും നടക്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കോഴിക്കോടിന് പുറമെ തിരുവനന്തപുരത്തും ഹർത്താൽ ദിനത്തിൽ ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. തിരുവനന്തപുരം നരുവാമൂട്ടിൽ പെട്രോൾ പമ്പ് നടത്തിപ്പുകാരനെ ഹർത്താൽ അനുകൂലികൾ മർദ്ദിച്ചതായി പരാതി ഉയർന്നു. തിരുവനന്തപുരം വട്ടിയൂർക്കാവിൽ തുറന്നു പ്രവർത്തിച്ച മോർ സൂപ്പർമാർക്കറ്റും മുത്തൂറ്റ് ബ്രാഞ്ചും ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button