കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനം നടത്തുന്ന എപി അബ്ദുള്ളക്കുട്ടിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയ ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക കുറിപ്പിന് നേരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ. ലക്ഷദ്വീപില്‍ ഗുണ്ടാ ആക്റ്റ് നടപ്പാക്കുന്നത് ലക്ഷദ്വീപില്‍ നിന്നും പിടിച്ച എ കെ 47 ഉം മൂവായിരത്തോളമുള്ള മയക്കുമരുന്നും ഒക്കെ കൊണ്ടാണെന്ന് താങ്കള്‍ പറഞ്ഞിരുന്നല്ലോ, ഈ ഫോട്ടോയില്‍ കാണുന്നതാണോ താങ്കള്‍ പറഞ്ഞ എ കെ 47? എന്ന ചോദ്യമാണ് അബ്ദുള്ള കുട്ടിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ ഐഷ ഉന്നയിച്ചത്. എന്നാൽ നിയമത്തെ ഭയപ്പെടുന്നത് കുറ്റവാളികളാണെന്നും ലക്ഷദ്വീപിൽ നടക്കാൻ നാണം വേണോ എന്ന തരത്തിലുള്ള കമന്റുകളാണ് ഫേസ്ബുക്ക് കുറിപ്പിന് നേരെ കാണാൻ സാധിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മിസ്റ്റർ അബ്ദുള്ള കുട്ടി…
താങ്കൾ ഇന്ന് ഒരു നാണവുമില്ലാതെ ദ്വീപിലിറങ്ങി ചുറ്റി കറങ്ങുമ്പോൾ താങ്കളോട് ഒരു ചോദ്യം? ലക്ഷദ്വീപിൽ ഗുണ്ടാ ആക്റ്റ് നടപ്പാക്കുന്നത് ലക്ഷദ്വീപിൽ നിന്നും പിടിച്ച Ak 47 ഉം മൂവായിരത്തോളമുള്ള മയക്കുമരുന്നും ഒക്കെ കൊണ്ടാണെന്ന് താങ്കൾ പറഞ്ഞിരുന്നല്ലോ, ഈ ഫോട്ടോയിൽ കാണുന്നതാണോ താങ്കൾ പറഞ്ഞ Ak47? കൂടാതെ ഞങ്ങളെ മൊത്തം തീവ്രവാദികളും,ഗാന്ധി പ്രതിമ വെക്കാത്ത ആളുകളും ആക്കി മാറ്റി, ഈ ഫോട്ടോയിൽ ഉള്ളവരാണോ തീവ്രവാദികൾ…? ഇതൊക്കെ പറഞ്ഞിട്ട് ദ്ദേ ദ്വീപിൽ തെണ്ടാൻ ഇറങ്ങിയിരിക്കുന്നു, അവരുടെ കയ്യിന്നു വെള്ളം വാങ്ങി കുടിക്കുന്നു, കുറച്ചെങ്കിലും നാണമുണ്ടോ…?
ആ ജനത ദാഹിച്ചാൽ വെള്ളം തരും കാരണം അവർക്ക് പടച്ചോന്റെ മനസ്സാണ്… ഹോസ്പിറ്റാലിറ്റിടെ കാര്യത്തിൽ മുന്നിലുള്ള ജനതയാണ് ലക്ഷദ്വീപ്ക്കാർ…
ആ അവരെയല്ലേ താങ്കളൊക്കെ ഇവടക്കിടന്നു തീവ്രവാദി ആക്കിയത്…
അതൊക്കെ പോട്ടെ കഴിഞ്ഞത് കഴിഞ്ഞു… താങ്കൾ ഇപ്പോ ദ്വീപിൽ എത്തി അവിടെ മൊത്തം തെണ്ടിയ സ്ഥിതിക്ക് താങ്കൾ തന്നെ പറയൂ ആ നാട്ടിൽ ഗുണ്ടാആക്റ്റ് നിയമം നടപ്പാക്കണോ ?
ഗപ്പ് ഇപ്പൊ ഗുജ്റാത്ത് കൊണ്ട് പോയ സ്ഥിതിക്ക് അവർക്ക് അവകാശപ്പെട്ടതല്ലേ ആ ഗുണ്ടാ ആക്റ്റ്
Post Your Comments