![](/wp-content/uploads/2021/09/3_800x420-15.jpg)
സ്പെയിൻ: എഫ്‌ഐഎം സൂപ്പര്‍സ്പോര്‍ട്ട് 300 ലോക ചാമ്ബ്യന്‍ഷിപ്പിന്റെ മോട്ടുല്‍ സ്പാനിഷ് റൗണ്ടിലെ റേസ് 1 ല്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഡീന്‍ ബെര്‍ട്ട വിനാലസ് മരിച്ചു. സ്പെയിനിലെ ജെറസ്-ഏഞ്ചല്‍ നീറ്റോയുടെ സര്‍ക്യൂട്ടില്‍ സ്പാനിഷ് റൈഡര്‍ ഒരു മള്‍ട്ടി റൈഡര്‍ അപകടത്തില്‍പെടുകയായിരുന്നു.
Also Read: ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും : കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
മോട്ടോജിപി റൈഡര്‍ മാവേറിക് വിനാലസിന്റെ കസിന്‍ ആണ് ബെര്‍ട്ട വിനാലസ്, എഫ്‌ഐഎം സൂപ്പര്‍സ്പോര്‍ട്ട് 300 ലോക ചാമ്ബ്യന്‍ഷിപ്പില്‍ തന്റെ പുതിയ സീസണില്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് അപകടം. അതേസമയം അപകടം നടന്നയുടനെ മെഡിക്കല്‍ വാഹനങ്ങള്‍ വേഗത്തില്‍ സ്ഥലത്തെത്തിയെങ്കിലും അവര്‍ പരമാവധി പരിശ്രമിച്ചിട്ടും താരം മരണത്തിന് കീഴടങ്ങി.
സംഭവത്തെ തുടര്‍ന്ന്, ജെറസിലെ ബാക്കി നടപടി റദ്ദാക്കി. റേസ് 2-ല്‍ ഫ്രാന്‍സിലെ മാഗ്നി-കോര്‍സില്‍ അദ്ദേഹം നാലാം സ്ഥാനം നേടി, ബാഴ്സലോണ-കാറ്റലോണിയ റേസ് 2-ല്‍ ആറാം സ്ഥാനം നേടിയിരുന്നു. മോട്ടോ ജിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ എഫ്‌ഐഎം, ഡോര്‍ന സ്പോര്‍ട്സ്, ജെറസ്-ഏഞ്ചല്‍ നീറ്റോ സര്‍ക്യൂട്ട് എന്നിവ തങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തി.
Post Your Comments