ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുതുതായി ഏഴ് മന്ത്രിമാര്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കാത്ത പാര്‍ട്ടികളെയും ജാതിക്കാരെയും മന്ത്രിസഭ പുനഃസംഘടനയില്‍ ഉള്‍പെടുത്തുമെന്നാണ് സൂചന.
അടുത്തിടെ ബിജെപിയിലെത്തിയ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ജിതിന്‍ പ്രസാദ മന്ത്രിസഭയിലെത്തും. സംഗീത ബിന്ദ്, ഛത്രപാല്‍ ഗംഗ്‌വാര്‍, പാല്‍തുറാം, ദിനേഷ ഖാതിക്, കൃഷ്ണ പാസ്വാന്‍ എന്നിവരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദിനെ മന്ത്രിയാക്കിയേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്രമന്ത്രിസഭ പുനഃസംഘടനയില്‍ മകന്‍ പ്രവീണ്‍ നിഷാദിനെ ഉള്‍പെടുത്താത്തതിനെതിരെ സഞ്ജയ് നിഷാദ് നീരസം പ്രകടിപ്പിച്ചിരുന്നു.
Post Your Comments