കാസര്‍കോട്: മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സഖാക്കൾക്ക് അധികാര മോഹം വർധിക്കുകയാണെന്നും അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നുമുള്ള വിലയിരുത്തലുമായി സി പി എം. പാര്‍ട്ടി നേതാക്കള്‍ അധികാര സ്ഥാനങ്ങളും പദവികളും കൊതിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് വ്യക്തമാക്കുന്ന സി.പി.എമ്മിന്റെ കത്ത് പുറത്ത്. സഖാക്കൾ പദവികൾ മോഹിക്കുന്നത് ജാഗ്രതയോടെ കാണണമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു.
Also Read:എം.ടെക് പ്രവേശനം: സ്കോളർഷിപ് പ്രതിമാസം 12,400 രൂപ, പ്രവേശനം ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ
കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തിനു ശേഷമാണ് പാര്‍ട്ടി കത്ത് തയ്യാറാക്കിയത്. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കേന്ദ്ര സംസ്ഥാന കമ്മിറ്റികൾ നടത്തിയ വിലയിരുത്തലിനൊടുവിൽ തയ്യാറാക്കിയ കത്തിലാണ് സഖാക്കളുടെ അധികാര മോഹങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുന്നത്. കത്ത് ബ്രാഞ്ച് വരെയുള്ള ഘടകങ്ങള്‍ക്ക് നൽകി. സി പി എം അധികാരത്തിൽ വരുമ്പോഴൊക്കെ സഖാക്കൾക്കിടയിൽ ഇത്തരം അധികാരമോഹങ്ങൾ ഉടലെടുക്കാറുണ്ടെന്നും ഇത് താഴെത്തട്ടിലുള്ള അണികളും സാധാരണ ജനങ്ങളും തമ്മിലുള്ള ബന്ധം കുറയുന്നതിന് കാരണമാകുമെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്.
ഒരു പാര്‍ട്ടി എന്ന നിലയില്‍ പാര്‍ലമെന്ററി വ്യതിയാനങ്ങള്‍ക്കെതിരെയും നാം പോരാടണമെന്ന് കത്തില്‍ വിശദീകരിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലി പാര്‍ട്ടി സഖാക്കള്‍ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചതുപോലുള്ള പ്രവണതകൾ തെറ്റാണെന്നും ഇത് സഖാക്കള്‍ പദവികള്‍ മോഹിക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണെന്നും പാർട്ടി വിലയിരുത്തുന്നു.
Post Your Comments