ThiruvananthapuramLatest NewsKeralaNews

അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മൊബൈല്‍ ദന്തല്‍ ക്ലിനിക്കിന് തുടക്കംകുറിച്ച് ‘ കെയര്‍ ആന്‍ഡ് ക്യൂവര്‍’

തിരുവനന്തപുരം: ദന്ത രോഗിയുടെ വീട്ടില്‍ മൊബൈല്‍ ക്ലിനിക്കുമായെത്തി ചികില്‍സ നല്‍കുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മൊബൈല്‍ ദന്തല്‍ ക്ലിനിക്കിന് തുടക്കം. ഈ നൂതന സംവിധാനം ഒരുക്കിയിരിക്കുന്നത് ഹോം ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് മേഖലയിലെ മുന്‍ നിര സ്ഥാപനമായ ‘ കെയര്‍ ആന്‍ഡ് ക്യൂവര്‍’ ആണ്. തിരുവനന്തപുരത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

Also Read: ഒരു റോഡ് നിര്‍മ്മിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ല: അപമാനകരമെന്ന് കെ. സുരേന്ദ്രൻ

ഡെന്റല്‍ ക്ലിനിക്ക്, ഡെന്റല്‍ കെയര്‍, ഡോക്ടര്‍ ഓണ്‍ കോള്‍ സര്‍വീസ്, നഴ്‌സിങ് സര്‍വീസ് തുടങ്ങി വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്ന് ചെയ്യാവുന്ന നിരവധി മെഡിക്കല്‍ സര്‍വീസുകള്‍ കെയര്‍ ആന്‍ഡ് ക്യുവര്‍ നല്‍കുന്നുണ്ട്. ഇതിനായി വൈദഗ്ദ്യം നേടിയ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘം തന്നെ ഇവിടെ ഉണ്ട്. രോഗികളെ നിരീക്ഷിക്കാന്‍ 24 മണിക്കൂര്‍ നിരീക്ഷണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ് സ്ഥാപനമാണ് ‘കെയര്‍ ആന്‍ഡ് ക്യുവര്‍’.

ആധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കെയര്‍ ആന്‍ഡ് ക്യുവറിന്റെ പുതിയ സംരംഭമായ മൊബൈല്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. അത്യാധുനിക മൊബൈല്‍ ഡെന്റല്‍ ക്ലിനിക്കിന്റെ ഫ്‌ളാഗ് ഓഫ് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. കെയര്‍ ആന്‍ഡ് ക്യുവര്‍ മാനേജിങ് ഡയറക്ടര്‍ ഷിജു സ്റ്റാന്‍ലി, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മൂര്‍ത്തി, ഐ. ടി മാനേജര്‍ ഡോ. രാജേഷ് എം. ആര്‍, ഓപ്പറേഷന്‍ മാനേജര്‍ ബിന്ദു അജിത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button