കൊച്ചി: അസമില്‍ നടന്ന പൊലീസ് വെടിവെപ്പിലും ഫോട്ടോഗ്രാഫര്‍ ഗ്രാമീണനെ ആക്രമിച്ച സംഭവത്തില്‍ അപലപിച്ച് സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താന. ‘എങ്ങനെ ഇവന്റെ മനസ്സിലേക്ക് ഈ മത ഭ്രാന്ത് കേറി പറ്റി… നിന്റെ ഉള്ളിലെ മനുഷ്വത്തം മരവിച്ചു പോയോ’യെന്ന് ഐഷ സുല്‍ത്താന അക്രമിയായ ഫോട്ടോഗ്രാഫറോട് ചോദിക്കുന്നു. ഇതിനിടെ പോസ്റ്റില്‍ പ്രതികരിച്ചയാള്‍ക്ക് രൂക്ഷമായി മറുപടിയും ഐഷ നല്‍കി. ‘അപ്പൊ ഞമ്മന്റെ ആളുകള്‍ക്ക് പണി കിട്ടിയപ്പോള്‍ നൊന്തു അല്ലേ’ എന്നായിരുന്നു കമന്റ്. ‘അതേടോ നോവും… ഇതേപോലെ നിന്റെ അച്ഛന് സംഭവിച്ചാലും എനിക്ക് നോവും…കാരണം മനുഷ്യത്വം… മനുഷ്യരെ സ്‌നേഹിക്കാനാ ഞങ്ങള്‍ ദ്വീപുക്കാര്‍ പഠിച്ചത്.’ എന്നാണ് കമന്റിന് ഐഷ സുല്‍ത്താന മറുപടി നല്‍കിയത്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഈ ലോകം ഇതെങ്ങോട്ടാ പോവുന്നത്? മരിച്ചത് ആരായാലും ശെരി ആ ബോഡിയേ റെസ്‌പെക്റ്റ് ചെയ്യാനാണ് നമ്മളെ പഠിപ്പിച്ചത് അല്ലേ? ഒരുവന്റെ മൂന്നാമത്തെ കണ്ണാണ് അവന്റെ ക്യാമറ… ആ ക്യാമറയിലൂടെ അവന്‍ നമുക്ക് മുന്നിലേക്ക് തുറന്ന് കാണിക്കുന്നൊരു ലോകമുണ്ട് അതൊരു വെളിച്ചം കൂടിയാണ്, അവനാല്‍ കഴിയും വിധം ഓരോ കാഴ്ചകളും നിറങ്ങളും ഒപ്പിയെടുത്തു നമുക്ക് കാണിച്ചു തരും…
നമ്മള്‍ വളരെയധികം അത്ഭുതത്തോടെ നോക്കിക്കാണുകയും, ആസ്വദിക്കുകയും ചെയ്യും… അല്ലേ…?ആ കാഴ്ച ഒപ്പിയെടുത്ത് നമുക്ക് മുന്നിലേക്ക് എത്തിച്ചവരെ നമ്മള്‍ ബഹുമാനത്തോടെ വിളിക്കുന്നൊരു പേരുണ്ട് ‘ഫോട്ടോഗ്രാഫര്‍’ ഇന്ത്യയെ ഞെട്ടിച്ച ഒരു സംഭവം ആസാമില്‍ നടന്നു, ഒരിക്കലും ഒരു ഫോട്ടോഗ്രാഫറില്‍ നിന്നും ഇങ്ങനെയൊരു അനുഭവം ഉണ്ടാവുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ല, കാരണം ഫോട്ടോഗ്രാഫര്‍ എന്നാല്‍ അവരുടെ മൂന്നാം കണ്ണുകൊണ്ട് നമ്മള്‍ക്ക് ഈ ലോകത്തെ അന്ധതയും വെളിച്ചവും കാണിച് തരുന്നവരാണ്… എങ്ങനെ ഇവന്റെ മനസ്സിലേക്ക് ഈ മത ഭ്രാന്ത് കേറി പറ്റി… നിന്റെ ഉള്ളിലെ മനുഷ്വത്തം മരവിച്ചു പോയോ ബിജോയ് ബാനിയാ…?
Post Your Comments