തിരുവനന്തപുരം: ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത് എന്നാണ് സർക്കാർ നിലപാടെന്ന് വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവൻകുട്ടി. വ്യവസായികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാരിനുള്ളതെന്നും വ്യവസായികൾക്ക് എല്ലാ സൗകര്യവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ‘നോക്കുകൂലി ഒരു കാരണവശാലും വാങ്ങാന്‍ പാടില്ല. ചവറ സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ല. ശ്രദ്ധയിൽപെട്ടാൽ ആവശ്യമായ നടപടി എടുക്കും. സ്കൂൾ തുറക്കുന്നതിനെ കുറിച്ച് ഒരു ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു. അന്തിമ മാർഗനിർദേശം അടുത്ത ആഴ്ച തന്നെ പുറത്തിറക്കും. സൂക്ഷമ വിവരങ്ങൾ അടക്കം പരിശോധിച്ചാണ് സ്കൂൾ തുറക്കാനുള്ള തീരുമാനം സ്വീകരിച്ചത്. വിമർശനങ്ങളിൽ കാര്യമില്ല’- മന്ത്രി വ്യക്തമാക്കി.
Read Also: ഡൽഹിയെ വിറപ്പിച്ച ഗുണ്ട: അധോലോക യുദ്ധത്തിനൊടുവിൽ ഗോഗിക്ക് അന്ത്യം
കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സിപിഎം രക്തസാക്ഷി സ്മാരക നിർമ്മാണത്തിന് പണം നൽകിയില്ലെങ്കിൽ വ്യവസായ സ്ഥാപനത്തിന് മുന്നിൽ കൊടികുത്തുമെന്നായിരുന്നു ഭീഷണി. പാർട്ടിക്ക് രക്തസാക്ഷി സ്മാരകം പണിയാൻ പതിനായിരം രൂപ തരണമെന്നും അല്ലെങ്കില്‍ 10 കോടി ചെലവിട്ട് നിർമ്മിച്ച കൺവെൻഷൻ സെന്ററിന് മുന്നിൽ പാർട്ടി കൊടി കുത്തുമെന്നാണ് ബിജു, വ്യവസായി ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയത്. സിപിഎം നേതാവിന്റെ ഭീഷണിക്ക് പിന്നാലെ വില്ലേജ് ഓഫീസർ കൺവെൻഷൻ സെന്ററിലെത്തി ഭൂമി പരിശോധനയും നടത്തി.
Post Your Comments