ദുബായ് : വെള്ളിയാഴ്ച ഉച്ചയോടെയാണ് ദുബായിൽ കനത്ത മഴ തുടങ്ങിയത്. അൽ നഹ്ദ, ജുമൈറ, അൽ ഖൂസ് , അൽ കുദ്ര എന്നിവിടങ്ങൾ ഉൾപ്പെടുന്ന റെസിഡൻഷ്യൽ ഏരിയകളിൽ മണൽ വീശിയുള്ള കാറ്റുണ്ടായി. വിവിധ ഭാഗങ്ങളിൽ ഇത് ദൃശ്യപരതയെ തന്നെ ബാധിച്ചു.
أمطار الشويب #العين حالياً #المركز_الوطني_للأرصاد #أمطار_الخير #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس pic.twitter.com/R9onB60diG
— المركز الوطني للأرصاد (@NCMS_media) September 24, 2021
ദൂരക്കാഴ്ച കുറവായതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ റോഡുകളിൽ വേഗത കുറച്ച് വാഹനമോടിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ കിഴക്കൻ, ഉൾഭാഗങ്ങളിലെ ആളുകൾ ജാഗ്രത പാലിക്കണമെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി.
Post Your Comments