ഷാർജ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ആറ് വിക്കറ്റ് ജയം. ബാംഗ്ലൂർ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 11 ബോളുകൾ ബാക്കിനിൽക്കെ ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയിന്റുമായി പട്ടികയിൽ ഡൽഹി ക്യാപിറ്റൽസിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ ഓഫ് സാധ്യത ഉറപ്പിക്കുകയും ചെയ്തു.
ഒന്നാം വിക്കറ്റിൽ ഋതുരാജ് ഗെഗ്വാദും ഫഫ് ഡുപ്ലെസിയും 71 റൺസ് നേടിയെങ്കിലും അടുത്തടുത്ത ഓവറുകളിൽ ഇരുവരും പുറത്തായി. 26 പന്തിൽ 38 റൺസെടുത്ത ഋതുരാജിനെ ചഹാലിന്റെ പന്തിൽ വിരാട് കോഹ്‌ലി തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. ഡുപ്ലെസിയെ ഗ്ലെൻ മാക്സ്‌വെല്ലും പുറത്താക്കി.
Read Also:- ദീര്‍ഘനേരം ഉറങ്ങുന്നതിലൂടെ ഈ അഞ്ച് രോഗങ്ങളുടെ അപകട സാധ്യത വർദ്ധിപ്പിക്കും
എന്നാൽ പിന്നിട് ഇറങ്ങിയ മോയിൻ അലിയും അമ്പാടി റായിഡുവും അവസരത്തിനൊത്ത് ബാറ്റ് വീശി. ഇരുവരെയും പുറത്താക്കിയെങ്കിലും സുരേഷ് റെയ്നയും ധോണിയും ടീമിന്റെ ജയം ഉറപ്പിക്കുകയായിരുന്നു. ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.
Post Your Comments