Latest NewsIndiaNews

പ്രണയ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി

രണ്ട് വർഷത്തോളമായി ശ്വേതയും യുവാവും തമ്മിൽ അടുപ്പത്തിലായിരുന്നു.

ചെന്നൈ: പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. മദ്രാസ് ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിനി ശ്വേതയാണ് കൊല്ലപ്പെട്ടത്. ചെന്നൈ താംബരം റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. പെൺകുട്ടി പ്രണയം നിരസിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ചെന്നൈ പോലീസ് പറയുന്നു.

Read Also: ട്രഷറിയെ സംബന്ധിച്ച പരാതികൾ അറിയിക്കാൻ ഓൺലൈൻ സംവിധാനം

പെൺകുട്ടിയെ പിന്തുടർന്നെത്തിയ യുവാവ് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. തുടർന്ന് യുവാവും കഴുത്തറുത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു. രണ്ട് വർഷത്തോളമായി ശ്വേതയും യുവാവും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതിനിടയിൽ കുറച്ച് നാളുകളായി ശ്വേത യുവാവിൽ നിന്നും അകലാൻ ശ്രമിക്കുകയും. കാണാൻ വരരുതെന്നും ഫോൺ വിളിക്കരുതെന്നും പറഞ്ഞിരുന്നു. ഇതാണ് യുവാവിനെ പ്രകോപിതനാക്കിയതെന്നാണ് പോലീസ് പറയുന്നത്.

shortlink

Post Your Comments


Back to top button