KeralaLatest NewsNews

കോണ്‍ഗ്രസ് ഒലിച്ചുപോയെന്നു കരുതിയവര്‍ കോണ്‍ഗ്രസിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നതു കണ്ണുതുറന്നു കാണണം: കെ. സുധാകരൻ

കോണ്‍ഗ്രസ് വികാരം കൊണ്ടുനടക്കുന്ന പതിനായിരങ്ങളെ പാര്‍ട്ടിയില്‍ തിരികെ എത്തിക്കുകയാണു ലക്ഷ്യം.

തിരുവനന്തപുരം: കോൺഗ്രസ് വൻ ശക്തിയായി തിരിച്ചുവരുമെന്ന വാദവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഏതാനും ചിലര്‍ പാര്‍ട്ടി വിട്ടപ്പോള്‍ കോണ്‍ഗ്രസ് ഒലിച്ചുപോയെന്നു കരുതിയവര്‍ കോണ്‍ഗ്രസിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നതു കണ്ണുതുറന്നു കാണണമെന്നും കെ. സുധാകരന്‍ പറഞ്ഞു. എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം, എന്‍സിപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച എം. വിജേന്ദ്രകുമാര്‍ നൂറുകണക്കിന് അനുയായികളോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘കൊച്ചിയില്‍ 2000 പേര്‍ ഉടനേ പാര്‍ട്ടിയില്‍ ചേരും. തൃശൂരും കോഴിക്കോട്ടും നിരവധിപേര്‍ ഉടനേ പാര്‍ട്ടിയിലെത്തും. കോണ്‍ഗ്രസ് വികാരം കൊണ്ടുനടക്കുന്ന പതിനായിരങ്ങളെ പാര്‍ട്ടിയില്‍ തിരികെ എത്തിക്കുകയാണു ലക്ഷ്യം. അടുപ്പിക്കേണ്ടവരെ അടുപ്പിക്കാനും അകറ്റേണ്ടവരെ അകറ്റാനും കോണ്‍ഗ്രസിനറിയാം’- സുധാകരന്‍ വ്യക്തമാക്കി.

Read Also: ട്രഷറിയെ സംബന്ധിച്ച പരാതികൾ അറിയിക്കാൻ ഓൺലൈൻ സംവിധാനം

‘പാര്‍ട്ടി നവോത്ഥാനത്തിന്റെ പാതയിലാണ്. ഗാന്ധിയന്‍ മൂല്യങ്ങളും കോണ്‍ഗ്രസിന്റെ മഹത്വവും പുതിയ തലമുറയിലെത്തിക്കണം. 40 ശതമാനം ബൂത്തുകള്‍ അടിയന്തരമായി പുനഃസംഘടിപ്പിക്കും. ജനങ്ങളിലേക്കും പാവപ്പെട്ടവരിലേക്കും കോണ്‍ഗ്രസ് ഇറങ്ങിച്ചെല്ലും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടാന്‍ കഴിയുന്ന കര്‍മപദ്ധതികളാണു നടപ്പാക്കുന്നത്’- സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button