Latest NewsKeralaNews

കാർഷിക മേഖലയിലെ യന്ത്രവൽക്കരണം കാര്യക്ഷമമാക്കാൻ കാംകോ യെ ശക്തിപ്പെടുത്തും: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ പൊതുമേഖല സ്ഥാപനമായ കാംകോയെ ശക്തിപ്പെടുത്തുന്നതിലൂടെ കാർഷിക മേഖലയിലെ വെല്ലുവിളിയായി നിലനിൽക്കുന്ന യന്ത്രവൽക്കരണം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കാംകോയിലെ വിവിധ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിന് കൃഷി മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ട്രേഡ് യൂണിയൻ നേതാക്കളും തൊഴിലാളി പ്രതിനിധികളും പങ്കെടുത്തു.

Read Also: മന്ത്രി ശിവന്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ താനാരാണ്?ഏഷ്യാനെറ്റിലെ ചര്‍ച്ചയ്ക്കിടെ വിനു വി ജോണിന് ദേശാഭിമാനി ലേഖകന്റെ ഭീഷണി

മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ധാരാളം കർഷകർ കാംകോയുടെ കാർഷിക യന്ത്രങ്ങളെ ആശ്രയിക്കുന്നു എന്നത് കർഷകർക്ക് കാംകോ ഉത്പ്പന്നങ്ങളിലുള്ള വിശ്വാസമാണ് തെളിയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആ വിശ്വസം അതേപടി നിലനിർത്താൻ പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നും കാർഷിക യന്ത്രങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ ഗുണനിലവാരമുള്ള യന്ത്രഭാഗങ്ങൾ വാങ്ങുന്നതിന് ഉദ്യോഗസ്ഥർക്ക് കൂട്ടു ഉത്തരവാദിത്വമാണ് ഉള്ളതെന്നും അതിൽ വീഴ്ച വരുത്തുന്നവർ നടപടി നേരിടേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി. പൊതു മേഖലയെ സംരക്ഷിക്കാൻ ആർജ്ജവമുള്ള ഒരു സർക്കാർ ആണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വിശദമാക്കി.

‘കാര്യക്ഷമമായ പ്രവർത്തനത്തിന് സംതൃപ്തമായ തൊഴിലാളികൾ കൂടിയേ തീരൂ. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കാൻ പരിശ്രമിക്കും. തൊഴിലാളികൾക്ക് ലഭിക്കേണ്ട പ്രമോഷൻ നടപ്പിലാക്കുന്നതിൽ വീഴ്ച്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഐ.എം.ജി പഠന റിപ്പോർട്ടും പബ്ലിക് സർവീസ് കമ്മീഷൻ ശുപാർശകളും പഠനവിധേയമാക്കി സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കും. മാർക്കറ്റിംഗ് സംവിധാനം ശക്തിപ്പെടുത്തും. മാർക്കറ്റിംഗ് വിപുലീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷി വകുപ്പ് സെക്രട്ടറി സി. എ. ലത, തൊഴിലാളി സംഘടനാ നേതാക്കാൾ, മാനേജിങ് ഡയറക്ടർ കെ.പി. ശശികുമാർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

Read Also: ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരും: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button