Latest NewsSaudi ArabiaNewsInternationalGulf

ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരും: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഭിക്ഷാടനം ഒരുലക്ഷം റിയാൽ പിഴയും, പരമാവധി ഒരു വർഷത്തെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നാണ് സൗദി അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. സൗദി മന്ത്രിസഭ അംഗീകരിച്ചിട്ടുള്ള ഭിക്ഷാടന നിരോധന നിയമപ്രകാരമാണ് നടപടി സ്വീകരിക്കുക.

Read Also: മന്ത്രി ശിവന്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ താനാരാണ്?ഏഷ്യാനെറ്റിലെ ചര്‍ച്ചയ്ക്കിടെ വിനു വി ജോണിന് ദേശാഭിമാനി ലേഖകന്റെ ഭീഷണി

ഈ നിയമത്തിലെ അഞ്ചാമത്തെ ആർട്ടിക്കിളിലാണ് ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷാനടപടികൾ വ്യക്തമാക്കിയിട്ടുള്ളത്. ഈ നിയമ പ്രകാരം, ഭിക്ഷാടനത്തിൽ ഏർപ്പെടുന്നതും, യാചകവൃത്തിക്കായി ആളുകളെ ഏർപ്പെടുത്തുന്നതും, പ്രോത്സാഹിപ്പിക്കുന്നതും, യാചകരുടെ ഒരു സംഘത്തെ നിലനിർത്തുന്നതും കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നതാണ്. ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുന്നവർക്കും, ഇത്തരം പ്രവർത്തികൾക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കുന്നവർക്കും ആറ് മാസം വരെ തടവും, 50000 റിയാൽ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.

പ്രവാസികളാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതെങ്കിൽ ശിക്ഷാ നടപടികൾ കൂടാതെ നാടുകടത്തുകയും ചെയ്യും. ഇത്തരത്തിൽ നാടുകടത്തുന്നവർക്ക് പിന്നീട് സൗദിയിൽ പ്രവേശനം ഉണ്ടാകില്ല. ഭിക്ഷാടനത്തിനെതിരായ നടപടികളുടെ ചുമതല നിർവഹിക്കുന്നത് സൗദി ആഭ്യന്തര മന്ത്രാലയമാണ്.

Read Also: പ്രാഥമിക ശ്രദ്ധ ഇസ്ലാമികവത്കരണത്തിന്, ശാസ്ത്രത്തിനല്ല ഇസ്ലാമിക പഠനത്തിനാണ് പ്രാധാന്യം:കാബൂള്‍ സര്‍വകാലാശാല ചാന്‍സിലര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button