തിരുവനന്തപുരം : കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് അവറിലെ നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ചര്‍ച്ച വിനു.വി.ജോണിന്റെ മാദ്ധ്യമ ഷോ ആയിരുന്നുവെന്ന് എ.എ.റഹിം. തികച്ചും ഏകപക്ഷീയമായ പാനലായിരുന്നു ഇന്നലെത്തേതെന്ന് എ.എ.റഹിം ആരോപിച്ചു. ‘ഈ മാദ്ധ്യമ കോടതികളുടെ അന്തിചര്‍ച്ചകള്‍ക്ക് എന്തെങ്കിലും വില ഉണ്ടായിരുന്നെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ല. ജനം തോല്‍പ്പിച്ചത് ഇത്തരം മാദ്ധ്യമ രീതികളെക്കൂടിയാണ്’ -റഹീം പറഞ്ഞു.
Read Also : സ്കൂൾ തുറക്കാറായി: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി
വ്യാഴാഴ്ച രാത്രിയില്‍ നടന്ന ന്യൂസ് അവറില്‍ വിനു വി ജോണിന് ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠന്‍ ഭീഷണി സന്ദേശം അയച്ചത് വന്‍ വിവാദമായിരുന്നു. പരിപാടിയ്ക്കിടെയായിരുന്നു വിനുവിന് ഭീഷണി സന്ദേശം എത്തിയത്.തുടര്‍ന്ന് ചര്‍ച്ചയ്ക്കിടയില്‍ തന്നെ വിനു അത് ഉറക്കെ വായിക്കുകയും ചെയ്തു. ‘ഇയാള്‍ക്ക് ലജ്ജയില്ലേ, എന്നൊക്കെ അഹങ്കാരത്തോടെ ചോദിക്കാന്‍ താങ്കള്‍ക്ക് എന്ത് അധികാരം. ഇത് മാന്യമായ രീതിയല്ല. ഇതുപോലെ ചാനലില്‍ നെഗളിച്ച ചിലരുടെ വിധി ഓര്‍ക്കുക. ജനം വോട്ട് ചെയ്ത് ജയിപ്പിച്ച ആളെയാണ് അധിക്ഷേപിക്കുന്നത്’ – ഇതായിരുന്നു ശ്രീകണ്ഠന്‍ അയച്ച ഭീഷണി സന്ദേശം.
Post Your Comments