ലക്‌നൗ : കയറ്റുമതി മേഖലയിൽ പുതിയ നേട്ടം കൈവരിച്ച് ഉത്തർപ്രദേശ് സർക്കാർ. ഉത്പന്നങ്ങളുടെ കയറ്റുമതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചാണ് യോഗി സർക്കാർ നേട്ടം കൈവരിച്ചിരിക്കുന്നത്. എംഎസ്എംഇ മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
31 രാജ്യങ്ങളിലേക്കാണ് കയറ്റുമതി വ്യാപിപ്പിച്ചിരിക്കുന്നത്. 15 പൊതുമേഖലാ കമ്പനികളുടെ 100 ഉത്പന്നങ്ങളാണ് ഇവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുക. കയറ്റുമതി ഉത്പന്നങ്ങൾ നിർമ്മിക്കുന്ന വ്യാപാരികൾക്കായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : വിസിറ്റ് വിസകളുടെ കാലാവധി ദീർഘിപ്പിച്ച് സൗദി അറേബ്യ
പ്രധാനമായും സംസ്ഥാനത്തെ 65 സംരംഭകരാണ് വിദേശ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. ഇവർക്കായി സാർതി എന്ന പേരിൽ പുതിയ ആപ്പും പരിപാടിയിൽ പുറത്തിറക്കി. ഭാവിയിൽ ലോക സമ്പദ്‌വ്യവസ്ഥയിൽ സമഗ്രമായ മാറ്റം സംഭവിക്കുമെന്ന് സിദ്ധാർത്ഥ് നാഥ് സിംഗ് പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ചൈനയെ മറികടക്കും. ഈ സാമ്പത്തിക വർഷം യുപിയ്‌ക്ക് കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനം മൂന്ന് ലക്ഷം കോടിയിൽ നിന്നും നാല് ലക്ഷം കോടിയായി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments