KottayamKeralaNattuvarthaLatest NewsNews

കുടുംബകലഹം: ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് അച്ഛൻ ആസിഡൊഴിച്ചു, പ്രതിയെ പോലീസ് പിടികൂടി

ഇയാൾക്ക് എവിടെ നിന്നാണ് ആസിഡ് ലഭിച്ചതെന്ന് വ്യക്തമല്ല

കോട്ടയം: ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തിൽ അച്ഛൻ ആസിഡൊഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേൽ ഷിനുവിന്റെ ദേഹത്താണ് അച്ഛൻ ഗോപാലകൃഷ്ണൻ ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിൽ പരിക്കേറ്റ 31കാരനായ ഷിനു അത്യാസന്ന നിലയിൽ ചികിത്സയിലാണ്.

ആക്രമണത്തിന് കാരണം കുടുംബകലഹമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഷിനു വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നും കഴിഞ്ഞ ദിവസവും ഇത്തരത്തിൽ അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായതായും പോലീസ് അറിയിച്ചു. ശേഷം ഉറങ്ങാൻ പോയ ഷിനുവിന്റെ ദേഹത്ത് ഗോപാലകൃഷ്ണൻ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നും ഇയാൾക്ക് എവിടെ നിന്നാണ് ആസിഡ് ലഭിച്ചതെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

ഒമ്പത് വർഷത്തെ പക: ദലിത് നേതാവിന്റെ കൊലപാതകത്തിന് പ്രതികാരമായി കൊല്ലപ്പെട്ടത് 5പേർ, പത്ത് ദിവസത്തിനിടെ 3 കൊലപാതകം

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഗോപാലകൃഷ്ണനെ പോലീസ് മഫ്തിയിൽ നടത്തിയ തിരച്ചിലിൽ പിടികൂടുകയായിരുന്നു. അതേസമയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷിനു അപകട നില തരണം ചെയ്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ മജിസ്ട്രേറ്റ് ഷിനുവിന്റെ മൊഴി രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button