Latest NewsNewsSaudi ArabiaInternationalGulf

വിസിറ്റ് വിസകളുടെ കാലാവധി ദീർഘിപ്പിച്ച് സൗദി അറേബ്യ

റിയാദ്: വിസിറ്റ് വിസകളുടെ കാലാവധി നീട്ടി സൗദി അറേബ്യ. 2021 മാർച്ച് 24 ന് മുൻപ് അനുവദിച്ചിട്ടുള്ള വിസിറ്റ് വിസകളുടെ കാലാവധിയാണ് സൗദി നീട്ടി നൽകിയത്. ഇത്തരം വിസകളുടെ കാലാവധി നീട്ടി നൽകുന്നതിനുള്ള നടപടികൾ മന്ത്രാലയം സ്വയമേവ കൈക്കൊണ്ടതായും, ഇത്തരം വിസകൾ അനുവദിക്കപ്പെട്ടിട്ടുള്ളവരെ മന്ത്രാലയത്തിൽ നിന്ന് ഈമെയിലിലൂടെ ബന്ധപ്പെട്ടതായും അധികൃതർ അറിയിച്ചു.

Read Also: മകനൊപ്പം സഞ്ചരിക്കവെ ബൈക്ക് തെന്നിമറിഞ്ഞു, കെ.എസ്.ആർ.ടി.സി ശരീരത്തിലൂടെ കയറിയിറങ്ങി: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സൗദി ടൂറിസം മന്ത്രാലയം നാഷണൽ ഇൻഫർമേഷൻ സെന്റർ എന്നിവരുമായി സംയുക്തമായാണ് വിദേശകാര്യ മന്ത്രാലയം നടപടികൾ നടപ്പിലാക്കിയത്. സൗദിയിലേക്കുള്ള വിമാന സർവീസുകൾക്ക് തടസം നേരിട്ടിരുന്ന രാജ്യങ്ങളിലുള്ളവർക്ക് മാർച്ച് 24-ന് മുൻപ് അനുവദിച്ചിട്ടുള്ള വിസിറ്റ് വിസകളുടെ കാലാവധി നീട്ടിയിട്ടുണ്ട്.

ടൂറിസ്റ്റ് വിസകളുടെ കാലാവധിയും സൗദി നീട്ടി നൽകിയിട്ടുണ്ട്. ടൂറിസ്റ്റ് വിസ എടുക്കുകയും കോവിഡ് പ്രതിസന്ധി കാരണം വരാൻ സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവർക്ക് വിസ കാലാവധി നീട്ടി നൽകുന്നത്.

Read Also: യോഗ പ്രശസ്തനാക്കിയതോടെ കുത്തഴിഞ്ഞ ജീവിതവും പെണ്ണുകേസും , ആനന്ദ ഗിരിയുടെ അറസ്റ്റില്‍ ഞെട്ടലോടെ വിശ്വാസികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button