ദുബായ് : യുഎഇയില്‍ മാസ്ക് ധരിക്കുന്നതിന് ഇളവുകൾ പ്രഖ്യാപിച്ച് നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മെന്റ് അതോറിറ്റി. മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ അറിയിപ്പ് ബുധനാഴ്‍ചയാണ് അധികൃതര്‍ പുറത്തിറക്കിയത്.
Read Also : പതിനഞ്ചു വയസുകാരന്റെ ജനനേന്ദ്രിയത്തിൽ മൊബൈൽ ചാർജർ കേബിൾ കുടുങ്ങി
പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോഴും ഒരു വീട്ടിലെ അംഗങ്ങള്‍ അവരുടെ സ്വകാര്യ വാഹനത്തില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴും ഇനി മാസ്‍ക് ആവശ്യമില്ല. സ്വിമ്മിങ് പൂളുകളിലും ബീച്ചുകളിലും പോകുമ്പോഴും ഇനി യുഎഇയില്‍ മാസ്‍ക് ഒഴിവാക്കാം.
അടഞ്ഞ സ്ഥലങ്ങളില്‍ ഒരു വ്യക്തി മാത്രമാണെങ്കിലും ഇനി മാസ്ക് ധരിക്കേണ്ടതില്ല. ഒപ്പം സലൂണുകളിലും ബ്യൂട്ടി സെന്ററുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കേണ്ടതില്ലെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. മാസ്ക് നിര്‍ബന്ധമല്ലെന്ന് കാണിക്കുന്ന അറിയിപ്പുകള്‍ ഈ സ്ഥലങ്ങളിലെല്ലാം സ്ഥാപിക്കും.
മാസ്ക് കർശനമായും ധരിക്കേണ്ട സ്ഥലങ്ങൾ :
• പൊതുഗതാഗത മാർഗ്ഗം ഉപയോഗിക്കുമ്പോൾ
• മതിയായ വായുസഞ്ചാരമില്ലാത്തതും രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കാൻ ഇടമില്ലാത്തതുമായ സാഹചര്യങ്ങളിൽ
• മറ്റുമുള്ളവരുമായി അടുത്ത് ഇടപഴകുകയാണെങ്കിൽ
• ബസ് സ്റ്റോപ്പുകളിലോ ക്യാഷ് കൗണ്ടറുകളിലോ തിരക്കിൽ ആയിരിക്കുമ്പോൾ
Post Your Comments