Latest NewsUAEIndiaNewsGulf

‘ആരാണിത്? ഇയാൾക്കെങ്ങനെ ഇത് പറയാൻ കഴിയുന്നു?’: യോ​ഗി ആദിത്യനാഥിനെതിരെ യുഎഇ രാജകുമാരി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യ നാഥിനെ വിമർശിച്ച് യുഎഇ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി രംഗത്ത്. വർഷങ്ങൾക്ക് മുമ്പ് യോ​ഗി എഴുതിയ ഒരു ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു യുഎഇ രാജകുമാരിയുടെ വിമർശനപരമായ ചോദ്യം. ‘ആരാണിയാൾ? എങ്ങനെയാണിയാൾക്കിത് പറയാൻ പറ്റുന്നത്. ആരാണിദ്ദേഹത്ത വോട്ട് ചെയ്ത് വിജയിപ്പിച്ചത്’, എന്നായിരുന്നു രാജകുമാരി തന്റെ ട്വിറ്ററിൽ കുറിച്ചത്.

‘ഇന്ത്യൻ സംസ്കാരത്തിലെ സ്ത്രീകൾ’ എന്ന പേരിൽ യോഗി ആദിത്യനാഥ് തന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ വർഷങ്ങൾക്ക് മുൻപെഴുതിയ ലേഖനം ചൂണ്ടിക്കാട്ടിയായിരുന്നു രാജകുമാരിയുടെ വിമർശനം. തനിച്ച് സഞ്ചരിക്കാൻ സ്ത്രീകൾക്ക് കഴിവില്ലെന്നും അവർ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടവരാണെന്നുമായിരുന്നു ലേഖനത്തിൽ പറയുന്നത്. നേരത്തെ യുഎഇയിലെ ചില പ്രവാസി ഇന്ത്യക്കാര്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ മുൻപ് ഹിന്ദ് അല്‍ ഖാസിമി രംഗത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button