Latest NewsNewsMenInternationalLife Style

‘നീളമെടുക്കാനുള്ള’ തന്ത്രപ്പാടിനിടെ കൗമാരക്കാരന്റെ ലിം​ഗത്തിൽ യുഎസ്ബി കേബിൾ കുടുങ്ങി: കൗതുകം കൈവിട്ടപ്പോൾ

കൗമാരക്കാരന്റെ ലിം​ഗത്തിൽ യുഎസ്ബി കേബിൾ കുടുങ്ങി. കൃത്യസമയത്ത് ചികിത്സ ലഭിച്ചതോടെ കുട്ടിക്ക് വലിയ കുഴപ്പങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ശസ്ത്രക്രിയയിലൂടെ ലിം​ഗത്തിനുള്ളിൽ കുടുങ്ങി കിടന്ന കേബിൾ നീക്കം ചെയ്തു. ലണ്ടനിലാണ് സംഭവം. യുഎസ്ബി കേബിൾ ഉപയോ​ഗിച്ച് ലിം​ഗത്തിന്റെ (penis) നീളം അളക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കൗതുകം കൈവിട്ട് അപകടമായപ്പോൾ ശ്വാസം നിലച്ചത് കുട്ടിയുടെ മാതാപിതാക്കൾക്ക് കൂടിയാണ്. 15 വയസുകാരൻ ആണ് ഈ സാഹസം കാണിച്ചത്.

Also Read:സൗജന്യ ചെസ് പരിശീലന ശില്‍പശാല നാളെ ആരംഭിക്കും

സ്വന്തം വീട്ടിൽ നിന്നുതന്നെയാണ് കുട്ടി തന്റെ ലൈംഗികാവയവത്തിന്റെ നീളമെടുക്കാൻ ശ്രമിച്ചത്. ഇതിനിടയിൽ യു.എസ്.ബി കേബിൾ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ രക്ഷിതാക്കൾ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ ലിംഗത്തിനുള്ളിൽ കേബിൾ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തുകയും ഇതിനായി ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.

ജനനേന്ദ്രിയത്തിനും മലദ്വാരത്തിനും ഇടയിലുള്ള ബൾബോസ്പോംഗിയോസസ് പേശികളിലേക്ക് നീളത്തിൽ മുറിച്ചു. ശസ്ത്രക്രിയയിലൂടെ ലിം​ഗത്തിനുള്ളിൽ കുടുങ്ങി കിടന്ന കേബിൾ നീക്കം ചെയ്തുവെന്ന് ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സ്കാനിംഗിൽ ലിം​ഗത്തിന് മറ്റ് പരിക്കുകളോ പ്രശ്നങ്ങളോ ഒന്നും തന്നെ കണ്ടെത്തിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button