Latest NewsNewsInternationalWomenLife Style

മീൻ വേണമെങ്കിൽ സെക്‌സിന് സമ്മതിക്കണം, പട്ടിണി കിടക്കാതിരിക്കാൻ വഴങ്ങിക്കൊടുത്ത് സ്ത്രീകൾ: ഇനി നടക്കില്ലെന്ന് പ്രഖ്യാപനം

കെനിയയിൽ എൻഡുരു ബീച്ച് എന്നൊരു സ്ഥലമുണ്ട്. ഇവിടുത്തെ ജനങ്ങൾ മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. എൻഡുരുവിലെ പുരുഷന്മാർ ആണ് കടലിൽ പോയി മത്സ്യബന്ധനം നടത്തുന്നത്. എന്നാൽ, ഇവരിൽ നിന്നും മീൻ വാങ്ങാൻ കരയിൽ കാത്തുനിൽക്കുന്ന സ്ത്രീകൾക്ക് പക്ഷെ, അത്ര എളുപ്പത്തിലൊന്നും മീൻ ലഭിക്കില്ല. ഈ പുരുഷന്മാരിൽ നിന്ന് മീൻ കിട്ടണമെങ്കിൽ, ഈ സ്ത്രീകൾ അവരുമായി സെക്സിൽ ഏർപ്പെടണം. ഈ വിചിത്രമായ രീതി കാരണം നാട്ടിൽ HIV എയിഡ്സ് പടർന്നു പിടിച്ചു.

Also Read:വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം:മാതൃഭൂമിയോടും ഹഷ്മിയോടും വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം

അപരിചിതരായ പുരുഷന്മാർക്ക് മുന്നിൽ വഴങ്ങിക്കൊടുക്കാൻ സ്ത്രീകൾക്ക് താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ, പട്ടിണി മാറ്റാൻ മത്സ്യം വാങ്ങി വിൽക്കുകയല്ലാതെ ഇവർക്ക് മറ്റൊരു മാർഗമുണ്ടായിരുന്നില്ല. സ്ത്രീകളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന ഈ ദുരവസ്ഥയിൽ നിന്നും കരകയറ്റാമെന്ന് പ്രഖ്യാപിച്ച് 2010 -ൽ, PEPFAR എന്നൊരു അമേരിക്കൻ എൻജിഒ രംഗത്തുവന്നു. തങ്ങൾക്ക് കടലിൽ ചെന്ന് വലയെറിഞ്ഞു മീൻ പിടിക്കാൻ കുറച്ച് ബോട്ടുകൾ നല്കാമോയെന്നായിരുന്നു ഇവരോട് സ്ത്രീകൾ ചോദിച്ചത്. ഇവരുടെ ആവശ്യപ്രകാരം 30 ഫിഷിങ് ബോട്ടുകൾ എൻജിഒ നൽകി. ബോട്ടിനു അവർ ഇട്ടിരുന്ന പേര് ‘No Sex for Fish’ എന്നായിരുന്നു. ഈ സ്ത്രീകൾ പിന്നീട് ‘No Sex for Fish’ വിമൺ എന്ന പേരിൽ അറിയപ്പെടുകയും ചെയ്‌തു.

എന്നാൽ, വർഷങ്ങൾക്കിപ്പുറം കനത്ത മഴയെ തുടർന്ന് വിക്ടോറിയ തടാകത്തിലെ വെള്ളം കരയിലേക്ക് കയറി നാട്ടിൽ പ്രളയമുണ്ടായി. ഇതൊടേം ജനങ്ങൾ കുടിയൊഴിക്കപ്പെട്ടു. എൻഡുരു ബീച്ച് വാസയോഗ്യമല്ലാതായി. ഇതോടെ, ബോട്ടുകളിൽ പോകാൻ സാധിക്കാതെയായി. ജൂലൈയിൽ വേൾഡ് കണക്റ്റ് ഇവിടുത്തെ സ്ത്രീകൾക്ക് വീണ്ടും സഹായഹസ്തവുമായെത്തി. വനിതകളിൽ പലർക്കും കൽക്കരി വില്പനശാലകളും, തട്ടുകടകളും ഇട്ടുനൽകി. ചിറക് കൃഷിയിലേക്ക് തിരിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button